CNA
കൊച്ചി:
കയാല്‍ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന 'സിന്ഗ' എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രന് എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്.
ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നു.
ആദിത്യ കതിര്, പ്രശസ്ത മലയാള നടന് അരിസ്റ്റോ സുരേഷ് എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് ടീസര്‍ നല്‍കുന്നത്. മനുഷ്യരും നായ്ക്കളും തമ്മിലുള്ള ആഴമേറിയതും അഭേദ്യവുമായുള്ള ബന്ധം പണ്ടേ ചരിത്രത്താളുകളില്‍ എഴുതപ്പെട്ടവയാണ്. വൈകാരികമായി സമ്പന്നമായ ആഖ്യാനത്തിലൂടെ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ ഈ ചിത്രത്തിന് കഴിയും.
രുദ്രം സിനിമാസ്, എസ്. ആര് ഫിലിംസ് എന്നീ ബാനറില്‍ വേലായുധം രാജേന്ദ്രന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അശോക് കുമാര്‍ രാജ് നിര്‍വ്വഹിച്ചിരിക്കുന്നു.
പ്രശസ്ത ചലച്ചിത്ര സംവിധായകരായ വസന്ത്, സര്‍ക്കുണം എന്നിവരുടെ കീഴില്‍ തന്റെ കരിയര്‍ തുടങ്ങിയ രാജദുരൈ സിന്ഗം ഒരുക്കിയ ഈ ചിത്രം തികച്ചും മനോഹരമായ ഒരു കുടുംബചിത്രമാണ്.
അടുത്തിടെ പുറത്തിറങ്ങിയ 'സിന്ഗ'ത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം 'കാതുകുള്ളക്കുരുവി' എന്ന പാട്ട് ഇതിനോടകം തന്നെ സിനിമ ആസ്വാദകരുടെ മനസ്സില്‍ ഇടംപിടിച്ചു കഴിഞ്ഞു. കഥയ്ക്കൊപ്പം തന്നെ സംഗീതത്തിനും പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗാനങ്ങള്‍ മനോജ് ചിന്നസ്വാമിയാണ് രചിച്ചിട്ടുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജ്കുമാര്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ആര്. ശരവണന്, എഡിറ്റര്‍- എ. ആര് ശിവരാജ് രാജാമണി, കോസ്റ്റൂം ഡിസൈനര്‍- നടരാജ് കെ, ലിറിക്സ്- മണി അമുതവന്‍, ആര്‍ട്ട്- കാലൈ മുത്തമിഴന്‍, കൊറിയോഗ്രാഫി- ബോബി ആന്റണി, ഓഡിയോഗ്രാഫി- ആനന്ദ് രാമചന്ദ്രന്, സൗണ്ട് ഡിസൈന്‍- രഞ്ജിത്ത് കെന്നഡി, ഡി ഐ- വര്‍ണ്ണ ഡിജിറ്റല്‍ സ്റ്റുഡിയോ, കളറിസ്റ്റ്- ആര്. നന്ദകുമാര്‍, സ്റ്റില്‍സ്- ചന്ദ്രു, മേക്കപ്പ്- ഭൂബാലന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാമചന്ദ്രമൂര്‍ത്തി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ദുരൈ അഭിമന്യു, വി എഫ് എക്സ്- എം കെ വി മീഡിയ, പബ്ലിസിറ്റി ഡിസൈന്‍- കുമാരന് കെ, പി ആര് ഓ- എ എസ് ദിനേശ്, മനു ശിവന്.
Online PR - CinemaNewsAgency.Com