CNA
തേക്കടി:
'കാളച്ചേകോന്‍' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീബരീശ ബാനറില്‍ കെ.എസ്. ഹരിഹരന് സംവിധാനം ചെയ്യുന്ന 'ദി യൂട്യൂബര്‍' എന്ന സിനിമയുടെ ചിത്രീകരണം തേക്കടിയില്‍ ആരംഭിച്ചു.
പുതുമുഖം അഭിനവ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ദേവന്, ശിവജി ഗുരുവായൂര്‍, നാരായണന് കുട്ടി, ജോസഫ് കോഴിക്കോട്, കുളപ്പുള്ളി ലീല, ഗീതാ വിജയന്, മിന്നു തുടങ്ങിയ പ്രമുഖരോടൊപ്പം നിരവധി പുതുമുഖങ്ങള്‍ അണിനിരക്കുന്നു.
ഒരു ഫുള്‍ ടൈം ഫാമിലി എന്റെര്ടൈമെന്റ് ചിത്രമാണ് 'ദി യൂട്യൂബര്‍'.
രാജേഷ് കോട്ടപ്പടി തിരക്കഥയും സംഭാഷണമെഴുതുന്നു. ആധുനിക ദൃശ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന മല്‍സരത്തിലെ നന്മതിന്മകള് വരച്ചുകാട്ടുന്ന 'ദി യൂട്യുബര്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടി എസ് ബാബു നിര്‍വ്വഹിക്കുന്നു.
'ദൈനംദിനം മനുഷ്യ ജീവിതത്തിലുണ്ടാവുന്ന ചില സംഘര്‍ഷങ്ങളും നഷ്ടപ്പെടലുകളും ഈ ചിത്രത്തില്‍ അടയാളമാകുന്നുണ്ട്. ന്യൂജെന്‍ ത്രില്ലായ സ്റ്റണ്ട്റൈസ് രംഗങ്ങളും കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന കോമഡി രംഗങ്ങളും ആകാംഷഭരിതങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ടാകും' സംവിധായകന് കെ എസ് ഹരിഹരന് പറഞ്ഞു.
എഡിറ്റര്‍- ഷിബു പെരുമ്പാവൂര്‍, മേക്കപ്പ്- ജോസ്, കല- സനൂപ്.
സംവിധായകന് കെ.എസ്. ഹരിഹരന് എഴുതിയ വരികള്‍ക്ക് ഭവനേഷ് സംഗീതം പകര്‍ന്ന ഗാനം ബേബി സാത്വിക ആലപിക്കുന്നു.
തേക്കടി, ഭൂതത്താന്‍കെട്ട്, അയ്യപ്പന്‍മല എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്ന 'ദി യൂട്യുബര്‍' നവംമ്പറില്‍ റിലീസ് ചെയ്യും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com