സി എന്‍ എ-
കൊച്ചി:
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന '12 ശിഷ്യന്മാര്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. മീഡിയ ടൈംസ് പ്രൊഡക്ഷന്‍സിനു വേണ്ടി അല്‍ത്താഫ് ഹമീദ് നിര്‍മ്മിക്കുന്ന ഈ ചിത്രം, 'അരവിന്ദന്', 'അഗരം', 'വന്ദേമാതരം' തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നാഗരാജന് തുളസിംഗമാണ് സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ രണ്ടര വര്‍ഷമായി ചിത്രത്തിന്റെ സ്ക്രിപ്റ്റ് വര്‍ക്കുകള്‍ നടക്കുകയായിരുന്നു. മലയാളം കൂടാതെ, മറ്റ് ഇന്ത്യന്‍ ഭാഷകളിലും, ഇംഗ്ലീഷിലും നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഇരുപത്തിയേഴ് രാജ്യങ്ങളിലാണ് നടക്കുക.
ക്രിസ്തുവിന്റെ കാലഘട്ടം അവതരിപ്പിക്കാന്‍ കൂറ്റന്‍ സെറ്റുകള്‍ തയ്യാറാക്കുകയാണെന്ന് നിര്‍മ്മാതാവ് അല്‍ത്താഫ് പറഞ്ഞു.
ക്രിസ്തുവിന്റെ ദര്‍ശനങ്ങളോട് കൂടുതല്‍ ആഭിമുഖ്യം ഉള്ളതുകൊണ്ടാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിന് തയ്യാറായതെന്ന് അല്‍ത്താഫ് പറയുന്നു.
12 ശിഷ്യന്മാരുടെ യേശുവിനോടുള്ള സമീപനം എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കുന്ന ഈ ചിത്രം ലോകമെങ്ങും ശ്രദ്ധ നേടുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തര്‍ വിശ്വസിക്കുന്നു. നെറ്റ് ഫ്ളിക്സിലെ ജനപ്രിയ സീരിസായ വൈകിംഗിലെ നടീനടന്മാരെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മീഡിയ ടൈംസ് പ്രൊഡക്ഷന്‍സിനു വേണ്ടി അല്‍ത്താഫ് ഹമീദ് നിര്‍മ്മിക്കുന്ന 12 ശിഷ്യന്മാര് നാഗരാജന് തുളസിംഗമാണ് സംവിധാനം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സാഹിദ് അഹമ്മദ് ജാവന്, ക്യാമറ- സുകുമാര്‍ എം, സംഗീതം- ഡി ഇമ്മാന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ടി മുത്തുരാജ്, പി.ആര്.ഒ- അയ്മനം സാജന്.
Online PR - CNA.