'കണ്ണാടി' വീഡിയോ ഗാനം റിലീസായി

സിദ്ധിഖ്, രാഹുല്‍ മാധവ്, രചന നാരായണന്‍ കുട്ടി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ.ജി. രാജന്‍ സംവിധാനം ചെയ്യുന്ന 'കണ്ണാടി' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

Watch Video
'രമണി പൊന്നമ്മിണി'യുടെ ടീസര്‍ റിലീസായി

വിനീത് ശ്രീനിവാസന്‍ ആലപിച്ച് പ്രശസ്ത പോസ്റ്റര്‍ ഡിസൈനര്‍ അധിന്‍ ഒള്ളൂര്‍ നായകനാവുന്ന മ്യൂസിക് വീഡിയോയുടെ ടീസര്‍ റിലീസായി.

Watch Video
വീണ്ടും മലയാളസിനിമയില്‍ പാടാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് സുനീതി ചൗഹാന്‍

ബോളിവുഡിന്റെ പ്രിയഗായിക സുനീതി ചൗഹാന്‍ മലയാള സിനിമയില്‍ വീണ്ടും പാടാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചു.

Watch Video
'തിരിമാലി'യിലെ 'രംഗ് ബിരംഗീ...' എന്ന ഗാനത്തിന്റെ ടീസര്‍ സൈന മ്യൂസിക്കില്‍ റിലീസായി

ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന 'തിരിമാലി' എന്ന ചിത്രത്തിലെ 'രംഗ് ബിരംഗീ...' എന്ന ഗാനത്തിന്റെ ടീസര്‍ സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലില്‍ റിലീസായി.

Watch Video
'അര്‍ച്ചന 31 നോട്ടൗട്ട്' വീഡിയോ ഗാനം സൈന മ്യൂസിക്കില്‍ റിലീസായി

ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ടൗട്ട്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം സൈന മ്യൂസിക്കില്‍ റിലീസ് ചെയ്തു.

Watch Video
'തീ'യുടെ ട്രെയിലര്‍ റിലീസായി

അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'തീ' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Watch Video
'ആരോ' വീഡിയോ ഗാനം റിലീസായി

ജോജു ജോര്‍ജ്ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്ത 'ആരോ' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'പാപ്പന്‍' മോഷന്‍ പോസ്റ്റര്‍ റിലീസായി

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പാപ്പന്‍' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സൈന മൂവീസില്‍ റിലീസായി.

Watch Video
'മോര്‍ഗ്' ടീസര്‍ റിലീസായി

വേള്‍ഡ് അപ്പാര്‍ട്ട് സിനിമാസിന്റെ ബാനറില്‍ സന്ദീപ് ശ്രീധരന്‍, ശ്രീരേഖ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'ദി മോര്‍ഗ്' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.

Watch Video
'പണി ഒരു കെണി' റിലീസായി

ഒരു പലിശക്കാരനും അയാളുടെ കയ്യില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങിയ മൂന്ന് ചെറുപ്പകാര്‍ക്കും ഇടയിലുള്ള പകയുടെയും പ്രതികാരത്തിന്റെയും കഥയാണ് 'പണി ഒരു കെണി'.

Watch Video
ഷെയ്ന്‍ നിഗം, രേവതി ചിത്രം 'ഭൂതകാലം'; ട്രെയ്‌ലര്‍ എത്തി

ഷെയ്ന്‍ നിഗമും രേവതിയും മത്സരിച്ചഭിനയിച്ച 'ഭൂതകാലം' എന്ന ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവമുള്ള ട്രെയിലര്‍ റിലീസായി.

Watch Video
സസ്‌പെന്‍സ് ഒളിപ്പിച്ച് 'തിരിമാലി' ട്രെയിലര്‍ സൈന മൂവിസ്സില്‍ റിലീസായി

ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന 'തിരിമാലി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ സൈന മൂവീസ്സ് റിലീസ് ചെയ്തു.

Watch Video
'നെരിപ്പോട്'ന്റെ ട്രെയ്‌ലര്‍ റിലീസായി

ആന്തോളജി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രമായ 'നെരിപ്പോട്' ന്റെ ട്രെയ്‌ലര്‍ റിലീസ് റിലീസായി.

Watch Video
ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാന്‍' ജനുവരി 14ന് റിലീസ് ചെയ്യുന്നു

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'മേപ്പടിയാന്‍' ജനുവരി പതിനാലിന് റിലീസ് ചെയ്യുന്നു. പ്രശസ്ത താരം മോഹന്‍ലാലാണ് ഈ കാര്യം തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ അറിയിച്ചത്. ഒപ്പം, ഈ ചിത്രത്തില്‍ വിനായക് ശശികുമാര്‍ എഴുതി രാഹുല്‍ സുബ്രഹ്മണ്യം സംഗീതം പകര്‍ന്ന് ഉണ്ണിമുകുന്ദന്‍ ആലപിച്ച അയ്യപ്പ ഭക്തി ഗാനവും റിലീസ് ചെയ്തു.

Watch Video
ആഫ്രിക്കന്‍ കാണാകാഴ്ച്ചകളുമായെത്തിയ 'ജിബൂട്ടി'യിലെ 'ഹെയ്...വാനമേ...' എന്ന ഗാനം റിലീസായി

ഡിസംബര്‍ 31 ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളില്‍ റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുന്ന 'ജിബൂട്ടി' എന്ന ചിത്രത്തിലെ 'ഹെയ്...വാനമേ...' എന്ന ഗാനം റിലീസായി.

Watch Video
'ബഹുമാനിച്ച് പോയൊരമ്മ' ടീസ്സര്‍ സൈന മൂവീസില്‍ റിലീസായി

പ്രശസ്ത ചലച്ചിത്ര താരമായ മല്ലിക സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സുമേഷ് ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബഹുമാനിച്ച് പോയൊരമ്മ' എന്ന ഹ്രസ്വചിത്രത്തിന്റെ ടീസ്സര്‍ സൈന മൂവീസ്സിലൂടെ റിലീസായി.

Watch Video
യുവ സംവിധായകന്‍ വിഷ്ണുരാജ് ഒരുക്കിയ ഇരകളുടെ കഥ പറയുന്ന 'ഹത്യ' റിലീസായി

ജനപ്രിയ ടെലിവിഷന്‍ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ അനുരാഗ്, അഭയചന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ വിഷ്ണുരാജ് ഒരുക്കിയ ഹ്രസ്വചിത്രം 'ഹത്യ' റിലീസായി.

Watch Video
ത്രില്ലര്‍ മൂവി 'ഗോഡ് ബ്ലെസ് യു'യുടെ ടീസര്‍ എത്തി

'മൂന്നാം നിയമം' എന്ന ചിത്രത്തിനു ശേഷം വിജീഷ് സംവിധാനം ചെയ്യുന്ന 'ഗോഡ് ബ്ലെസ് യു' എന്ന ത്രില്ലര്‍ മൂവിയുടെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'ലൂയിസ് ആന്‍ഡ് ദി വിച്ച്' എന്ന മലയാളികളുടെ ആനിമേറ്റഡ് ത്രീഡി ചിത്രത്തിന് GIFCയില്‍ ഒന്നാം സ്ഥാനം

കിരണ്‍ ലാല്‍ സംവിധാനം ചെയ്ത് ദിവ്യ എ എം തിരക്കഥയും നിര്‍മ്മാണവും നിര്‍വഹിച്ച് അനിമെട്രി ആനിമേഷന്‍സ് 2021 ല്‍ പുറത്തിറക്കിയ 'ലൂയിസ് ആന്‍ഡ് ദി വിച്ച്' എന്ന 3D ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിന് ഗോവ ഇന്റര്‍നാഷണല്‍ ഫിലിം കോംപ്പെറ്റീഷനില്‍ (GIFC) ഒന്നാം സ്ഥാനം ലഭിച്ചു.

Watch Video
'മേജര്‍' എന്ന ചിത്രത്തിലെ 'പൊന്‍ മലരേ...' റിലീസായി

2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക്ക് 'മേജര്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ മലയാളം ലിറിക്കള്‍ വീഡിയോ സീ മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.

Watch Video
'ചുരുളി' കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഡി.ജി.പി.യെ ചുമതലപ്പെടുത്തി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' എന്ന സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹരജിയില്‍, സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Watch Video
'സിദ്ദി' വീഡിയോ ഗാനം റിലീസായി

അജി ജോണ്‍, ഐ എം വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന 'സിദ്ദി' എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിലെ ആദ്യത്തെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
പ്രണയവും അതിജീവനവും... ത്രില്ലറുമായി 'ജിബൂട്ടി' ജൈത്രയാത്ര തുടരുന്നു...

'ജിബൂട്ടി' എന്ന വിദേശനാടും അവിടത്തെ അവിടത്തെ ഭൂപ്രകൃതിയും ജീവിതസാഹചര്യങ്ങളുമെലാം ആവോളം ഉപയോഗപ്പെടുത്തിയിട്ടുള്ള സിനിമയെന്നതാണ് കാഴ്ചാനുഭവം.

Watch Video
പ്രണയവും അതിജീവനവും... ത്രില്ലറുമായി 'ജിബൂട്ടി' ജൈത്രയാത്ര തുടരുന്നു...

പേര് തന്നെ പശ്ചാത്തലമാകിയ സിനിമയാണ് 'ജിബൂട്ടി'. മലയാളികള്‍ക്ക് അത്രകണ്ട് പരിചയമില്ലാത്ത ആഫ്രിക്കന്‍ രാജ്യമായ 'ജിബൂട്ടി'യിലെ ജീവിത കഥ പറയുന്നുവെന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ കൗതുകം.

Watch Video
കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി തമിഴ് ചിത്രം 'രെണ്ടഗം' ടീസര്‍ റിലീസായി

കുഞ്ചാക്കോ ബോബന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന 'രെണ്ടഗം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പ്രശസ്ത നടന്‍ കാര്‍ത്തി, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'മേപ്പടിയാന്‍' റോഡ് ഷോ തുടങ്ങി

ഉണ്ണിമുകുന്ദന്‍ നായകനായി അഭിനയിച്ച നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'മേപ്പടിയാന്‍' ജനുവരി 14ന് തിയേറ്ററുകളില്‍ എത്തുകയാണ്.

Watch Video
മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും ഒന്നിക്കുന്ന 'പുഴു'വിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി

നവാഗതയായ രത്തീന സംവിധാനം ചെയ്ത് മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന 'പുഴു'വിന്റെ ടീസര്‍ റിലീസായി.

Watch Video
കെ.എസ്. ചിത്ര ആലപിച്ച 'സ്‌റ്റേഷന്‍ 5'ലെ ഭാവസാന്ദ്രമായ രണ്ടാമത്തെ ഗാനമെത്തി

പത്മഭൂഷന്‍ ലഭിച്ച ശേഷം കെ. എസ്. ചിത്രയുടെ ആലപിച്ച 'അതിരുകള്‍ മതിലുകള്‍...' എന്ന് ആരംഭിക്കുന്ന 'സ്‌റ്റേഷന്‍ 5' എന്ന ചിത്രത്തിലെ ഗാനം പുതുവത്സരദിനത്തില്‍ റിലീസായി.

Watch Video
'സബാഷ് ചന്ദ്രബോസ്' ടീസര്‍ റിലീസായി

വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന 'സബാഷ് ചന്ദ്രബോസ്' എന്ന ചിത്രത്തിന്റെ ടീസര്‍, പ്രശസ്ത ചലച്ചിത്ര താരം ടോവിനോ തോമസ്സ്, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
എസ്.എസ്. രാജമൗലിയുടെ 'RRR' ടീമിന്റെ പുതുവര്‍ഷ സമ്മാനമായി പുതിയ ഗാനമെത്തി

ലോകസിനിമയില്‍ തന്നെ റെക്കോര്‍ഡുകള്‍ ഭേധിച്ച 'ബാഹുബലി'ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് 'RRR'. ജൂനിയര്‍ NTR, രാം ചരണ്‍, ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിലെ ശ്രദ്ധേയമായ ഒരു ഗാനം പുറത്തു വിട്ടിരിക്കുകയാണ് പുതുവര്‍ഷത്തില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

Watch Video
ചെറുപ്പക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി 'പ്രതിബിംബം' റിലീസായി

ഇപ്പോഴത്തെ ചെറുപ്പക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വെറും നാല് മിനിറ്റില്‍ ഹൃദയസ്പര്‍ശിയായി ദൃശ്യവല്‍ക്കരിക്കുന്ന എക്‌സിസ്പിരിമെന്റല്‍ ഹ്രസ്വ ചിത്രം 'പ്രതിബിംബം' റിലീസായി.

Watch Video
'എല്‍' ചിത്രത്തിലെ ആദ്യ പ്രണയഗാനം 'ആരോ ചാരേ....' റിലീസായി

പ്രണയഗാനങ്ങള്‍ നെഞ്ചിലേറ്റുന്ന മലയാളികള്‍ക്ക് മറ്റൊരാര്‍ദ്രഗീതമായി 'എല്‍' ലെ ആദ്യ പ്രണയഗാനം റിലീസായി.

Watch Video
'ബേബി സാം' ടീസര്‍ റിലീസായി

മിഥുന്‍ രമേശ്, അഞ്ജലി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവന്‍ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബേബി സാം' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍, സൈന മൂവീസിലൂടെ റിലീസ് ചെയ്തു.

Watch Video
'ഒരു താത്വിക അവലോകനം' ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി

ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ച് അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'മല്ലന്‍ മുക്ക്' വെബ് സീരീസ് റിലീസ് ആയി

ഉല്‍ക്ക ശക്തിയുടെ കഥ ചരിത്രത്തിലെ പരീക്ഷണ കാല്‍വെയ്പ്പായി മാറിയിരിക്കുന്നു. ഹെല്‍ പ്ലാനറ്റില്‍ നിന്നും വന്ന ഉല്‍ക്ക. അതുമൂലമുണ്ടാകുന്ന നരകതുല്യമായ അപകടകാരികളായ മനുഷ്യരുടെ കഥ പറയുന്ന 'മല്ലന്‍ മുക്ക്' എന്ന വെബ്‌സീരീസ് ജനശ്രദ്ധ ആകര്‍ഷിക്കുന്നു.

Watch Video
സെജോ ജോണിന്റെ ക്രിസ്തുമസ് ഗാനവുമായി റിച്ചൂട്ടന്‍ എത്തി

'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ബത്‌ലഹേം' എന്ന ക്രിസ്തുമസ് ഗാന ആല്‍ബത്തിലെ ഗാനം റിലീസായി. പ്രശസ്ത സംഗീത സംവിധായകന്‍ സെജോജോണ്‍ സംഗീതം നിര്‍വ്വഹിച്ച ഗാനമാണ് റിലീസായത്.

Watch Video
'വാര്‍ത്തിങ്കളേ' എന്ന ഗാനം റിലീസായി

നൂറിന്‍ ഷെരീഫും അനീഷ് റഹ്മാനും രാഹുല്‍ മാധവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സാന്റാക്രൂസിലെ 'വാര്‍ത്തിങ്കളേ' എന്ന ഗാനം പുറത്തിറങ്ങി.

Watch Video
ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാന്‍' ട്രെയിലര്‍ റിലീസായി

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം സാചെയ്യുന്ന 'മേപ്പടിയാന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'മരുത്' വെബ് സീരീസ് സൈന ഷോര്‍ട്ട്‌സില്‍ റിലീസായി

വിഷ്ണു സോമന്‍, അക്ഷയ് എന്‍.പി., ജിപ്‌സണ്‍ റോച്ച, രാഹുല്‍ എം. തിലകന്‍, ബബിജേഷ്, റിഷ പി.ഹരിദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അര്‍ജ്ജുന്‍ അജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സീരിയസായ 'മരുത്' സൈന ഷോര്‍ട്ട്‌സിലൂടെ റിലീസ് ചെയ്തു.

Watch Video
നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ 'ശ്യാം സിംഹ റോയ്' ഡിസംബര്‍ 24ന് റിലീസ്...

നിഹാരിക എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വെങ്കട്ട് ബോയനപള്ളി ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച നാച്ചുറല്‍ സ്റ്റാര്‍ നാനിയെ പ്രധാന കഥാപാത്രമാക്കി മലയാളം ഉള്‍പ്പെടെ നാലു ഭാഷകളില്‍ രാഹുന്‍ സന്‍കൃതന്‍ സംവിധാനം ചെയ്യുന്ന 'ശ്യാം സിംഹം റോയ്' എന്ന ചിത്രം ഡിസംബര്‍ 24 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു.

Watch Video
'അവകാശികള്‍' മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി

ഈര്‍ഷാദ്, ടി ജി രവി, അഞ്ജു അരവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'അവകാശികള്‍' എന്ന ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി.

Watch Video
പ്രണയാര്‍ദ്ര ഗാനവുമായി സിദ് ശ്രീറാം വീണ്ടും, 'ലാല്‍ജോസി'ലെ 'സുന്ദരിപ്പെണ്ണേ'ഗാനമെത്തി

ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന യുവഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍. പുതിയ ചിത്രം ലാല്‍ജോസിലെ സുന്ദരിപ്പെണ്ണേ എന്ന പ്രണയഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

Watch Video
'ബ്രഹ്മാസ്ത്ര' ഒന്നാം ഭാഗം ദക്ഷിണ ഭാഷാ പതിപ്പുകള്‍ എസ്.എസ്. രാജമൗലി അവതരിപ്പിക്കും...

'അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, കരണ്‍ ജോഹര്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അയാന്‍ മുഖര്‍ജി, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ക്കൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ എസ്.എസ്. രാജമൗലി ബ്രഹ്മാസ്ത്രയുടെ പതിപ്പ് അവതരിപ്പിക്കും.

Watch Video
വിനീത് ശ്രീനിവാസനും സൗബിനും ചേര്‍ന്ന് പാടിയ 'മ്യാവൂ'വിലെ 'ചുണ്ടെലി...' എത്തി

സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' എന്ന ചിത്രത്തിലെ 'ചുണ്ടെലി...' എന്ന രസകരമായ വീഡിയോ ഗാനം റിലീസായി. വിനീത് ശ്രീനിവാസനും സൗബിനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Watch Video
സണ്ണി വെയ്ന്‍ കേന്ദ്രകഥാപാത്രമാകുന്ന 'അപ്പന്‍'ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി

സണ്ണി വെയ്‌നെ കേന്ദ്രകഥാപാത്രമാക്കി മജു സംവിധാനം ചെയ്യുന്ന 'അപ്പന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ സൈന മൂവീസിന്റെ യൂട്യൂബ് ചാനലില്‍ റിലീസായി.

Watch Video
'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രത്തിലെ 'നാരങ്ങാമുട്ടായി...' റിലീസായി

ജനപ്രിയ നായകന്‍ ദിലീപ്, ഉര്‍വ്വശി എന്നിവര്‍ ആദ്യമായി ജോഡിയായി അഭിനയിക്കുന്ന 'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രത്തിലെ 'നാരങ്ങാമുട്ടായി...' എന്നാരംഭിക്കുന്ന ഗാനം റിലീസായി.

Watch Video
'കാര്‍ഡ്‌സ്' ട്രെയ്‌ലര്‍ റിലീസായി

രാജേഷ് ശര്‍മ്മ, രഞ്ജി കാങ്കോല്‍, ദേവകി ഭാഗി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിമല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'കാര്‍ഡ്‌സ്' (C.A.R.D.S.)എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി.

Watch Video
FGFM ആനിമേറ്റഡ് ലോഗോ ബഹു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്തു

സിനിമാ സംഘടനയാ ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ ഫിലിം മേക്കേഴ്‌സിന്റെ (FGFM) ആനിമേറ്റഡ് ലോഗോ പ്രകാശനം കേരളത്തിന്റെബഹു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവര്‍കള്‍ നിര്‍വ്വഹിച്ചു.

Watch Video
വരമരുളൂ ദേവീ... റിലീസായി

വിദിത മധു ബാലകൃഷ്ണന്‍ എഴുതിയ വരികള്‍ക്ക് സതീഷ് നായര്‍ സംഗീതം പകര്‍ന്ന്, വന്ദന മുകേഷ് ആലപിച്ച 'വരമരുളൂ ദേവീ...' എന്നാരംഭിക്കുന്ന ഭക്തി ഗാനം റിലീസായി.

Watch Video
ഷെയ്ന്‍ നീഗം പാടുന്ന 'ഭൂതകാലം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

PLAN'T' FILMS, SHANE NIGAM FILMS ചേര്‍ന്ന് നിര്‍മ്മിച്ച്, അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന, ഭൂതകാലത്തിലെ 'രാ താരമേ' എന്ന ഗാനമാണ് Muzik247ലൂടെ റിലീസായത്.

Watch Video
ഗാനാസ്വാദകരില്‍ ആളി പടര്‍ന്ന് നഞ്ചമ്മയും വിനോദ് കോവൂരും പാടിയ 'സ്‌റ്റേഷന്‍ 5' ലെ ആദ്യ ഗാനം!

ഗാനാസ്വാദകരില്‍ ആളി പടര്‍ന്ന് നഞ്ചമ്മയും വിനോദ് കോവൂരും പാടിയ 'സ്‌റ്റേഷന്‍ 5' ലെ ആദ്യ ഗാനം! ഇന്ദ്രന്‍സ് ചേവംബായി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സ്‌റ്റേഷന്‍ 5' എന്ന ചിത്രത്തിലെ 'കേലെ കേലെ കുംബ മൂപ്പന്ക്ക് മൂന്നു കുംബ ഞണ്ടേ തോട്ടുവക്കിലെ ഞണ്ടേല്‍ കണ്ണ് വെച്ച്...'

Watch Video
'കേശു ഈ വീടിന്റെ നാഥന്‍' ഓഫീഷ്യല്‍ ട്രെയിലര്‍ റിലീസായി

ജനപ്രിയ നായകന്‍ ദിലീപ്, ഉര്‍വ്വശി എന്നിവര്‍ ആദ്യമായി ജോഡിയായി അഭിനയിക്കുന്ന 'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
'മിന്നല്‍ മുരളി'ക്ക് മുമ്പേ... നരച്ച മീശയും പിരിച്ച്.. 'പൈലോ കാന്‍' ശ്രദ്ധേയനായി

പാലാക്കാരനായ ബിബിന്‍ ആന്റണിയാണ് 'പൈലോ കാന്‍' (Pailo Can) എന്ന ഈ കൊച്ചു ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

Watch Video
'ഹൃദയത്തിലെ ദിവ്യ വിനീത് ആലപിച്ച 'ഒണക്ക മുന്തിരി...'

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'. ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു.

Watch Video
'അയ്യനരികെ' എന്ന അയ്യപ്പഗാനിലെ 'ഹരിഹരാത്മജന്‍' എന്ന ഗാനം ശ്രദ്ധേയമാകുന്നു

ശരത് എന്ന സംഗീതത്തിന്റെ ആലാപന സൗകുമാര്യത്താല്‍ 'ഹരിഹരാത്മജന്‍' എന്ന ഗാനം വേറിട്ടുനില്‍ക്കുന്നു.

Watch Video
'കുഞ്ഞെല്‍ദോ' ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി.

Watch Video
'കാശി' ശ്രദ്ധേയമാകുന്നു

പ്രശസ്ത ചലച്ചിത്ര പിണനിഗായകന്‍ പ്രദീപ് പള്ളുരുത്തി, സലിന്‍ കൈതാരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ പ്രിയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'കാശി' റിലീസായി.

Watch Video
'കാവകം' ശ്രദ്ധേയമാകുന്നു

ചഞ്ചലമനസ്സുകളിലൂടെയുള്ള പ്രയാണം, വിശ്വാസങ്ങളും അവിശ്വാസങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന മനസ്സിന്റെ നിഗൂഢതകളില്‍ മിഥ്യയും തഥ്യയും തിരിച്ചറിയാനാവാത്ത സ്ഥലകാല വിഭ്രമങ്ങളുടെ നേര്‍ക്കാഴ്ചയാണ് 'കാവകം' എന്ന ഹ്യസ്വ ചിത്രം.

Watch Video
എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം 'RRR'ന്റെ മലയാളം ട്രെയ്‌ലര്‍ ലോഞ്ച് നടന്നു

എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം 'RRR'ന്റെ മലയാളം ട്രെയ്‌ലര്‍ ലോഞ്ച് ചെന്നൈയില്‍ നടന്നു

Watch Video
'ഉമി' ഇന്ത്യല്‍ ആദ്യമായി ഒ.ടി.ടി.യില്‍ റീലീസായ ലെസ്ബിയന്‍ ഷോര്‍ട് മൂവി...?

എസ്.എസ്. മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷൗക്കത്ത് തണലൂര്‍ നിര്‍മ്മിച്ച് മോബിന്‍ കുന്നത്ത് സംവിധാനം ചെയ്ത ഷോര്‍ട്ട് മൂവിയാണ് 'ഉമി' (ദ വേ ഓഫ് ഫയര്‍).

Watch Video
'മ്യാവൂ' ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി

സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

Watch Video
പി കെ ബിജുവിന്റെ 'കണ്ണാളന്‍' ടീസര്‍ റിലീസായി; ചിത്രം 17 ന് എത്തും

യുവ സംവിധായകന്‍ പി കെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച 'കണ്ണാളന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.

Watch Video
'മരയ്ക്കാറിലെ 'ഇളവെയിലലകളില്‍ ഒഴുകും...' എന്ന വീഡിയോ ഗാനം റിലീസായി

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ 'ഇളവെയിലലകളില്‍ ഒഴുകും...' എന്നാരംഭിക്കുന്ന മനോഹരമായ വീഡിയോ ഗാനം റിലീസായി.

Watch Video
ക്രൈം ത്രില്ലര്‍ ചിത്രം 'സിദ്ദി'യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി

അജി ജോണ്‍, ഐ എം വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന 'സിദ്ദി' എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി.

Watch Video
ജിബു ജേക്കബ് 'Dr. ബി.ആര്‍. അംബേദ്കര്‍' ആയെത്തുന്ന ഷോര്‍ട്ട് മൂവിയുടെ ടീസറെത്തി

ഡോ. ബി.ആര്‍ അംബേദ്കറുടെ 65-ാം ചരമ വാര്‍ഷിക ദിനത്തില്‍, ജിബു ജേക്കബ് 'Dr. ബി.ആര്‍. അംബേദ്കര്‍' ആയെത്തുന്ന ഷോര്‍ട്ട് മൂവിയുടെ ടീസര്‍ റിലീസ് ചെയ്തു.

Watch Video
'ഹൃദയത്തിലെ 'അരികെ നിന്ന...' എന്നാരംഭിക്കുന്ന ഗാനമെത്തി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയം' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോയിലെ ഗാനം റിലീസായി.

Watch Video
സൗബിന്‍ പാടിയ 'മ്യാവൂ'വിലെ 'ചുണ്ടെലി ചുരുണ്ടെലി....'

സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' എന്ന ചിത്രത്തിലെ സൗബിന്‍ സാഹിര്‍ പാടിയ 'ചുണ്ടെലി ചുരുണ്ടെലി....' എന്നാരംഭിക്കുന്ന പ്രൊമോ ഗാനം റിലീസായി.

Watch Video
അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന 'പള്ളിമണി'യുടെ ചിത്രീകരണം ഡിസംബര്‍ 13ന് ആരംഭിക്കും

ശ്വേത മേനോന്‍, നിത്യ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന 'പള്ളിമണി' എന്ന സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 13ന് ആരംഭിക്കും.

Watch Video
'ഒരു കനേഡിയന്‍ ഡയറി' ഒഫിഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി

പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിമ്രാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു കനേഡിയന്‍ ഡയറി' എന്ന റൊമാന്റിക് സൈക്കോ ത്രില്ലര്‍ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി.

Watch Video
സമൂഹമാധ്യമങ്ങളില്‍ ജനശ്രദ്ധ ആകര്‍ഷിച്ച് 'ഇവള്‍ മൈഥിലി'യിലെ ഗാനം...

ഊട്ടിയിലെ മഞ്ഞുപെയ്യുന്ന ഹരിതാഭയാര്‍ന്ന ലൊക്കേഷനില്‍ ദൃശ്യചാരുത പകര്‍ന്ന് ഗാനം ഇതിനോടകംതന്നെ സമൂഹമാധ്യമത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു.

Watch Video
ആരാധകര്‍ക്കായി സര്‍പ്രൈസ് ബോണസ് ട്രെയ്‌ലറുമായി സൂപ്പര്‍ ഹീറോ ചിത്രം 'മിന്നല്‍ മുരളി'

സൂപ്പര്‍ഹീറോ ലോകത്തിലേക്ക് എത്തിനോക്കുന്ന 'മിന്നല്‍ മുരളി'യുടെ ബോണസ് ട്രെയിലറുമായി നെറ്റ്ഫ്‌ളിക്‌സ് ആരാധകരെ അത്ഭുതപ്പെടുത്തി മുന്നേറുന്നു. നെറ്റ്ഫ്‌ലിക്‌സില്‍ വരാനിരിക്കുന്ന സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ ട്രയ്‌ലര്‍ രാജ്യത്തുടനീളം റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്നുകൊണ്ടിരിക്കുകയാണ്.

Watch Video
കൗതുകക്കാഴ്ചയൊരുക്കി 'വെള്ളരിക്കാപട്ടണം' മേക്കിങ് വഡിയോ...

പൊട്ടിച്ചിരിയുടെ വിപ്ലവത്തിന്റെ അണിയറക്കാഴ്ചകളുമായി 'വെള്ളരിക്കാപട്ടണ'ത്തിന്റെ ആദ്യ മേക്കിങ് വീഡിയോ പുറത്തിറങ്ങി.

Watch Video
ജാസി ഗിഫ്റ്റിന്റെ ജന്മദിനസമ്മാനമായി 'തേള്‍' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി

പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ ജന്മദിനസമ്മാനമായി 'തേള്‍' എന്ന ചിത്രത്തിലെ സുനില്‍ കൃഷ്ണ ഗാധ എഴുതി അനീഷ് ചന്ദ്ര സംഗീതം പകര്‍ന്ന് ജാസി ഗിഫ്റ്റ്, ഗായത്രി വിനോദ് എന്നിവര്‍ ആലപിച്ച ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
ആസിഫ് അലിയുടെ 'കുഞ്ഞെല്‍ദോ'യിലെ ലിറിക്കല്‍ വീഡിയോ ഗാനമെത്തി

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' എന്ന ചിത്രത്തിലെ 'പെണ്‍പൂവെ കണ്ണില്‍...' എന്നാരംഭിക്കുന്ന പ്രണയ ഗാനത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
പുതിയ മുഖവുമായി 'We For Visuals' എത്തി

കഴിഞ്ഞ ഏഴു വര്‍ഷമായി തലസ്ഥാന നഗരിയായ തിരുവനന്തപുരത് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന വിഷ്വല്‍ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ 'We For Visuals'ന്റെ പുതിയ സ്റ്റുഡിയോയും ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു.

Watch Video
'ദി ഡാര്‍ക്ക് സീക്രട്ട്' ട്രെയിലര്‍ റിലീസ്

മാജിക്കല്‍ ട്രിയങ്കിലിന്റെ ബാനറില്‍, ജോമോന്‍ ജോര്‍ജ്ജ്, സാബു മാണി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ദി ഡാര്‍ക്ക് സീക്രട്ട്' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രൈലെര്‍ റിലീസായി.

Watch Video
പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ 'ഈലത്തിന്റെ ട്രെയ്‌ലറെത്തി

പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ വിനോദ് കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഈലം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി.

Watch Video
വി.എഫ്.എക്‌സിനുള്ള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അനീഷിനും സുമേഷിനും

ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച വി.എഫ്.എക്‌സിനുള്ള 2020 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എറണാകുളത്തുള്ള പ്രമുഖ ഡിജിബ്രിക്‌സ് എന്റര്‍ടെയിന്‍മെന്റ് പ്രൈിവറ്റ് ലിമിറ്റഡ് (Digibricks Entertainment Pvt. Ltd.) എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ അനീഷ് ദയാനന്ദനും സുമേഷ് ഗോപാലനും ലഭിച്ചു.

Watch Video
അഭിനയത്തോടുള്ള അടങ്ങാത്ത പാഷനുമായി നിതിന്‍ തോമസ്

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മ്മിച്ച് ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത 'ആഹാ' എന്ന ചിത്രത്തിലെ 'പക്കാന്‍ ബിജു' എന്ന അവതരിപ്പിച്ച കഥാപാത്രത്തെ നിതിന്‍ തോമസ്, മനസ്സ് തുറക്കുകയാണ്.

Watch Video
ഇന്ത്യയില്‍ ഒടിടി റിലീസ് ചെയ്തു ലാഭമുണ്ടാക്കുവാന്‍ ഇനി ഹോളിവുഡ് സിനിമകളും

നവംബര്‍ 26ന് ഇന്ത്യയില്‍ ഒടിടി റിലീസ് ചെയ്യുന്ന 'നൈറ്റ് ഓഫ് ദി സികാരിയോ' (Night of the Sicario) കാണുവാന്‍ ഇന്ത്യയിലെ പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ട് പ്രശസ്ത ഹോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ ജോത്ത് റിഗ്‌സ് (Joth Riggs) ആയച്ചിരിക്കുന്ന ഒരു വീഡിയോ മെസ്സേജ് ആണ് ഇപ്പോ തരംഗമാകന്നത്.

Watch Video
പി.കെ. മേദിനി 88-ാം വയസ്സില്‍ പുതുതലമുറയ്ക്കു വേണ്ടി ആലപിച്ച 'തീ'യിലെ ഗാനം റിലീസായി

ദേശീയ സ്വാതന്ത്ര്യത്തിനും മനുഷ്യവിമോചനത്തിനും വേണ്ടി ജീവിതകാലം മുഴുവന്‍ നിസ്വാര്‍ത്ഥവും സംഗീതാത്മകവും ത്യാഗോജ്ജ്വലവുമായ പോരാട്ടജീവിതം നയിച്ച സര്‍വ്വാദരണീയയായ പി.കെ. മേദിനി തന്റെ എണ്‍പത്തിയെട്ടാം വയസ്സില്‍ പുതുതലമുറയ്ക്കു വേണ്ടി പാടിയ പാട്ട് റീലീസായി.

Watch Video
സുരേഷ് ഗോപിയുടെ 'കാവല്‍' ടീസറെത്തി

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാവല്‍' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.

Watch Video
ആദരാഞ്ജലി പോസ്റ്ററുമായി 'ബ്ലൂ സട്ടൈ' മാരന്റെ 'ആന്റി ഇന്‍ഡ്യന്‍' വരുന്നു !

തമിഴ് സിനിമാക്കാരുടെ പേടി സ്വപ്നമാണ് 'ബ്ലൂ സട്ടൈ' എന്നറിയപ്പെടുന്ന സിനിമാ നിരൂപകന്‍ ബ്ലൂഷര്‍ട്ട്. സി. ഇളമാരന്‍.

Watch Video
'മരയ്ക്കാറിലെ 'ഇളവെയിലലകളില്‍ ഒഴുകും...' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ 'ഇളവെയിലലകളില്‍ ഒഴുകും...' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി.

Watch Video
'ലൗ കഫേ' വീഡിയോ ഗാനം റിലീസായി

നവഗ്രഹാ സിനി ആര്‍ട്‌സിന്റെ ബാനറില്‍ പ്രശസ്ത സംവിധായകരായ ടി എസ്സ് സുരേഷ് ബാബു, സാജന്‍ എന്നിവര്‍ അണിയിച്ചൊരുക്കിയ പ്രണയ സാന്ദ്രമായ 'ലൗ കഫേ' എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലെ ഒരു വീഡിയോ ഗാനം റിലീസായി.

Watch Video
'തട്ടുകട മുതല്‍ സെമിത്തേരി വരെ' ഒഫിഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി

ജഗദീഷ്, ശ്രേയാ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിറാജ് ഫാന്റസി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'തട്ടുകട മുതല്‍ സെമിത്തേരി വരെ' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍, പ്രശസ്ത താരങ്ങളായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
പ്രണവ് മോഹന്‍ലാല്‍, വിനീത് ശ്രീനിവാസന്‍ ചിത്രം 'ഹൃദയത്തിന്റെ ടീസറെത്തി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയം' എന്ന ചിത്രത്തിന്റെ ഒഫീഷ്യ ടീസര്‍ റിലീസായി.

Watch Video
പൂനിത് രാജകുമാറിന്റെ സമാധിക്ക് മുന്നില്‍ 'ബനാറസ്' ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും റിലീസായി

പൂനിത് രാജകുമാറിന്റെ സമാധിക്ക് മുന്നില്‍ 'ബനാറസ്' ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും റിലീസായി

Watch Video
'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് റിലീസ് ചെയ്തു

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് റിലീസ് ചെയ്തു.

Watch Video
അനില്‍ പരയ്ക്കാടിന്റെ 'ബാലപാഠങ്ങള്‍'ക്ക് വീണ്ടും പുരസ്‌കാരങ്ങള്‍...

ശാസ്ത്രാവബോധവും മാനവികതയും അന്വേഷണത്വരയും പരിഷ്‌ക്കരണ ബോധവും വളര്‍ത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയാണെന്ന് വിശദമാക്കുന്ന ഭരണഘടനാ ആര്‍ട്ടിക്കിളാണ് 51 A(h). ഇത് അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് 'ബാലപാഠങ്ങള്‍' എന്ന ലഘുചിത്രം.

Watch Video
'കാവല്‍' ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാവല്‍' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

Watch Video
'കണ്ടിട്ടുണ്ട്' ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം റിലീസായി

സ്റ്റുഡിയോ ഈക്‌സോറസ്, പ്രശസ്തനായ ശ്രീ പി.എന്‍.കെ പണിക്കരെയും അദ്ദേഹത്തിന്റെ അതിശയിപ്പിക്കുന്ന കഥകളെയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് 'കണ്ടിട്ടുണ്ട്!' എന്ന ഈ ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിലൂടെ.

Watch Video
പത്താം ക്ലാസുക്കാരിയുടെ 'ഗ്രാന്‍ഡ്മ' മോഹന്‍ലാല്‍ റിലീസ് ചെയ്തു

പത്തില്‍ പഠിക്കുന്ന ചിന്മയി ഒരുക്കുന്ന വളരെയേറെ സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വ ചിത്രമായ 'ഗ്രാന്‍ഡ്മ' ഈ ശിശു ദിനത്തില്‍ പ്രശസ്ത നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Watch Video
'പ്രകാശന്‍ പറക്കട്ടെ' ഒഫിഷ്യല്‍ ടീസറെത്തി

ദിലീഷ് പോത്തന്‍, മാത്യു തോമസ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, സൈജുകുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ റിലീസായി.

Watch Video
'റൂട്ട് മാപ്പില്‍ വൈക്കം വിജയലക്ഷ്മി പാടിയ 'ലോക്ഡൗണ്‍ അവസ്ഥകള്‍...' ശ്രദ്ധേയമാകുന്നു

'റൂട്ട് മാപ്പ്' എന്ന ചിത്രത്തില്‍ വൈക്കം വിജയലക്ഷ്മി പാടിയ 'ലോക്ഡൗണ്‍ അവസ്ഥകള്‍...' എന്നാരംഭിക്കുന്ന ഗാനം ശ്രദ്ധേയമാകുന്നു.

Watch Video
'എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ 'തന്നെ.. തന്നെ...'

ആസിഫ്അലി, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ 'തന്നെ.. തന്നെ...' എന്നാരംഭിക്കുന്ന, വില്ല്യ ഫ്രന്‍സിസ് ആലപിച്ച അടിപൊളി പ്രണയഗാനം റിലീസായി.

Watch Video
അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവസരങ്ങളുമായി 'സിനിമ കലിങ്ക്' എത്തി

സിനിമയിക്കുള്ളിലെ... സിനിമാ കഥകകളുടെ... സിനിമ ലൊക്കേഷനിലെ ചിരിപ്പിക്കുന്ന തമാശകള്‍ നിറഞ്ഞ... ഒരു വെബ് സീരീസ് ആണ് 'സിനിമ കലിങ്ക്'. പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനിജ ജലനാണ് രസകരമായ 'സിനിമ കലിങ്ക്' എന്ന ഈ വെബ് സീരീസിന്റെ കഥ, തിരക്കഥ, എഡിറ്റിംഗ്, സംവിധാനം നിര്‍വ്വഹിക്കുന്നത്.

Watch Video