സി എന്‍ എ-
കൊച്ചി:
ലോകം പുതുവത്സര പിറവി ആഘോഷിക്കുന്ന ഈ മനോഹര വേളയില്‍ '16 ഫ്രെയിംസ് മോഷന്‍ പിക്ചര്‍സ്' ലോഞ്ച് ചെയ്തു.
''16 ഫ്രെയിംസ്' ഒരു വെറും വാക്ക് അല്ല, ലോകസിനിമാ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. 125 വര്‍ഷങ്ങള്‍ക്കു മുന്‍പ് ലുമിയര് സഹോദരങ്ങളുടെ മനസ്സില്‍ പിറന്ന സിനിമ 16 ഫ്രെയിമിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.
അങ്ങനെ ആദ്യത്തെ സിനിമ പിറന്നു!
ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിയുന്ന അര്‍ത്ഥപൂര്‍ണവും സര്‍ഗ്ഗാത്മകവും സൗന്ദര്യാത്മകവുമായ സൃഷ്ടികള്‍, ഭാഷസംസ്കാരം എന്നീ അതിര്‍വരമ്പുകളില്ലാതെ, സിനിമ എന്ന ക്യാന്‍വാസിലൂടെ സിനിമാ പ്രേമികളിലേക്ക് എത്തിക്കുക എന്ന ആഗ്രഹത്തോടെ ഒരുകൂട്ടം യുവാക്കള്‍ ഒന്നായി ചേര്‍ന്ന ഒരു മൂവി പ്രൊഡക്ഷന്‍ കമ്പനിയാണ് '16 ഫ്രെയിംസ് മോഷന്‍ പിക്ചര്‍സ്'
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ ആയിരിക്കും '16 ഫ്രെയിംസ് മോഷന്‍ പിക്ച്ചേഴ്സിന്റെ ആദ്യ പ്രൊജക്ടുകള്‍.