CNA
കൊച്ചി:
'തിങ്കളാഴ്ച നിശ്ചയം' എന്ന സൂപര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് '1744 WA' (1744 വൈറ്റ് ആള്‍ട്ടോ).
സെന്ന ഹെഗ്ഡെ, അര്ജുന് ബി, ശ്രീരാജ് രവീന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പൂര്‍ണ്ണമായും നര്‍മ്മത്തില്‍ അവതരിപ്പിക്കുന്ന ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ആണ് '1744 WA' എന്ന ചിത്രം.
ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. വിന്‍സി അലോഷ്യസാണ് നായിക.
ഷറഫുദ്ദീന് പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചെയ്യുന്നത്.
ഈ ആഴ്ച തുടങ്ങാനിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നീട്ടിവച്ചിരിക്കുകയാണ്.
രാജേഷ് മാധവന്, നവാസ് പള്ളിക്കുന്ന്, ആര്യ സലീം, ആനന്ദ് മന്മഥന്, സജിന്‍ ചെറുകായില്‍, ആര്.ജെ. നിജ, രഞ്ജി കങ്കോല്‍ തടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അമ്പിളി പെരുമ്പാവൂര്‍.
ഛായാഗ്രഹണം- ശ്രീരാജ് രവീന്ദ്രന്, സംഗീതം- മുജീബ് മജീദ്, എഡിറ്റിംഗ്- ഹരിലാല്‍ കെ. രാജീവ്, കലാസംവിധാനം- വിനോദ് പട്ടണക്കാടന്‍, ഉല്ലാസ് ഹൈദൂര്‍. സൗണ് ഡിസൈന്‍- നിക്സണ് ജോര്‍ജ്ജ്, വസ്ത്രാലങ്കാരം- മെല്വിന് ജോയ്, മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ് ഗോപിനാഥ്, സ്റ്റില്‍സ്- രോഹിത്ത് കൃഷ്ണന്, കണ്‍സെപ്റ്റ് ആര്‍ട്ട്, പോസ്റ്റര്‍ ഡിസൈന്‍- പവി ശങ്കര്‍.
Online PR - CinemaNewsAgency.Com