എഎസ് ദിനേശ്-
കൊച്ചി:
ഡ്രീം ടീം അമിഗോസിന്റെ ബാന്നറില്‍ അഗ വിജുബാലിനെ നായകനാക്കി നവാഗതനായ മിഥുന് ജ്യോതി എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രമാണ് '18+'.
പൂര്‍ണമായും ഒരു നടനെ വെച്ച് ചിത്രീകരിക്കുന്ന '18+ ' മലയാളത്തില്‍ പുതിയ അവതരണ ശൈലി ഒരുക്കാനുള്ള ശ്രമമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
മലയാളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞവരാണ് ഈ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മറ്റൊരു പ്രത്യേകതയാണ്.
ഛായാഗ്രഹണം ഷാനിസ് മുഹമ്മദ്, സംഗീതം സഞ്ജയ് പ്രസന്നന്, എഡിറ്റിംങ് അര്ജ്ജുന് സുരേഷ്, ഗാനരചന ഭാവന സത്യകുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ അരുണ്‍ മോഹന്‍, സ്റ്റില്‍സ് രാഗൂട്ടീസ്, പരസ്യക്കല നിതിന്‍ സുരേഷ്, അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ കുര്യക്കോസ്, പ്രൊജക്റ്റ് കണ്‍സള്‍ട്ടന്റ് ഹരി വെഞ്ഞാറമൂട്. സെപ്റ്റംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.