സി എന്‍ എ-
കൊച്ചി:
ഒരു മുഴുനീള സസ്പെന്‍സ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് 'ട്വന്റി വണ്‍'. ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍. നിര്‍മ്മിക്കുന്ന ഈ ചിത്രം ബിബിന്‍ കൃഷ്ണ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
ഒരാഴ്ച്ചയുടെ കാലയളവില്‍ ഒരു നഗരത്തില്‍ നടക്കുന്ന കൊലപാതക പരമ്പരയുടെ അന്വേഷണമാണ് ഈ ചിത്രത്തിന്റെ കാതലായ വിഷയം.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രത്തെ അനൂപ് മേനോന് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അനുമോഹന്‍, രണ്‍ജി പണിക്കര്‍, രഞ്ജിത്ത്, നന്ദു, ലെന, ലിയോണ, പ്രശാന്ത് അലക്സാണ്ഡര്, മാനസ രാധാകൃഷ്ണന്, ശങ്കര്‍ രാമകൃഷ്ണന്, അജി ജോണ്‍, ജീവ, ബിനീഷ് ബാസ്റ്റ്യന്‍, ചന്തു, നോബിള്‍ ജേക്കബ്, മെറീനാ മൈക്കിള്‍, ദിലീപ് നമ്പ്യാര്‍, മായ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ദീപക് ദേവിന്റേതാണ് സംഗീതം.
ജിത്തു ദാമോദര്‍ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- സന്തോഷ് രാമന്. കൊച്ചിയില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
- വാഴൂര്‍ ജോസ്.
Online PR - CNA.