CNA
കൊച്ചി:
പുതുമുഖങ്ങളെ അണിനിരത്തി സുദീപ് ഇ. എസ് സംവിധാനം ചെയ്യുന്ന '2BHK' എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസായി.
തനതായ നാടന്‍ വരികള്‍ക്ക് സി വി കൃഷ്ണകുമാര്‍ സംഗീതം പകര്‍ന്ന് മധു പെരുമ്പടപ്പ്, ശ്രീരഞ്ജിനി, ദേവദാസ്, പ്രശാന്ത് എന്നിവര്‍ ആലപിച്ച 'പാറയ്ക്കട്ടടി...' എന്നാരംഭിക്കുന്ന നാടന്‍ ഗാനമാണ് റിലീസായത്.
കുടുംബ ബന്ധങ്ങളുടെ വൈകാരികമായ വശങ്ങളെ അനാവരണം ചെയ്യുന്ന, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വേറിട്ട വ്യാഖ്യാനവുമായി എത്തുന്ന ഈ കുടുംബ ചിത്രത്തില്‍ വൈഷ്ണവി കല്യാണി, ബിന്ദു കൃഷ്ണ, ശിഖ മനോജ്, വിനിജ, ശേഖര്‍ നാരായണ്‍, നവീന്‍ കുമാര്‍, കലാഭവന്‍ സതീഷ്, അനൂപ് കൃഷ്ണ, റംഷാദ് മണ്ണാര്‍ക്കാട്, സുനില്‍ സുന്ദര്‍, തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ശേഖര്‍ നാരായണ്‍ന്റെ കഥയ്ക്ക് ശേഖര്‍ നാരായണും എം.എസ്. കൊളത്തൂരും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു.
നീലാംബരി മൂവി ക്ലബ്ബിന്റെ ബാനറില്‍ സി വി കൃഷ്ണകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ കെ ചാമി നിര്‍വ്വഹിക്കുന്നു.
വസ്ത്രാലങ്കാരം- മരിയ കുമ്പളങ്ങി, ചമയം- ഹക്കിം കബീര്‍, കല- പ്രമോദ് പള്ളിയില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിനോദ് എം രവി, പശ്ചാത്തല സംഗീതം- കെ പി ബാലമുരളി, സ്റ്റില്‍സ്- സുനില്‍ പാലക്കാട്.
മനോജ് മേനോന്, എം എസ് കൊളത്തൂര്‍ എന്നിവരുടെ വരികള്‍ക്ക് സി വി കൃഷ്ണകുമാര്‍ സംഗീതം പകരുന്നു.
ഗായകര്‍ മധുബാലകൃഷ്ണന്, ശ്രീരഞ്ജിനി, മണികണ്ഠന് പെരുമ്പടപ്പ്, ദേവദാസ്, പ്രശാന്ത്.
എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- യദുകൃഷ്ണ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com