എംഎം കമ്മത്ത്
കൊച്ചി:
ജീവിതത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന ധര്‍മ്മ എന്ന യുവാവിന്റേയും ജീവിത യാത്രയില്‍ കൂട്ടായി എത്തിച്ചേരുന്ന ചാര്‍ളി എന്ന ഒരു ലാബ്രഡോര്‍ നായ്ക്കുട്ടിയുടേയും രസകരമായ കഥ പറയുകയാണ് കന്നഡ ചിത്രം '777 ചാര്‍ളി'യിലൂടെ നവാഗത സംവിധായകന് കെ കിരണ്‍രാജ്.
കന്നഡ നടന് രക്ഷിത് ഷെട്ടിയാണ് ധര്‍മ്മയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
രക്ഷിത് ഷെട്ടിയുടെ 38ാം പിറന്നാള്‍ ദിനത്തിലാണ് '777 ചാര്‍ളി'യുടെ ടീസര്‍ പുറത്തുവിട്ടത്.
മണിക്കൂറുകള്‍ക്കകം 4 മില്ല്യണ്‍ സിനിമാ പ്രേമികളാണ് ടീസര്‍ കണ്ടുകഴിഞ്ഞത്.
ഹൃദയസ്പര്‍ശിയായ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.
പൃഥ്വിരാജ് ആണ് '777 ചാര്‍ളി'യെ മലയാളത്തില്‍ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ടീസര്‍ സോങ്ങ് ആലപിച്ചിരിക്കുന്നത്.
വിനീത് ശ്രീനിവാസന് ചിത്രത്തില്‍ രണ്ട് പാട്ടുകള്‍ പാടിയിട്ടുണ്ട്.
മലയാളിയായ നോബിന് പോള്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പൃഥ്വിരാജിന്റെ ചിത്രം 'ലൂസിഫറില്‍' പ്രവര്‍ത്തിച്ച എം.ആര്. രാജകൃഷ്ണന് ഈ സിനിമയുടെ ഓഡിയോഗ്രാഫറായി പ്രവര്‍ത്തിക്കുന്നു.
സംവിധായകന് രാജകൃഷ്ണനുമായുള്ള അടുപ്പമാണ് പൃഥ്വിരാജിനെ ഈ സിനിമയിലേക്കെത്തിച്ചത്. ഒരു 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോറീല്‍ കണ്ട് ഇഷ്ടപ്പെട്ട ശേഷമാണ് പൃഥ്വിരാജ് തീരുമാനത്തിലെത്തിയത്.
പൃഥ്വിരാജുമായുള്ള കൂട്ടുകെട്ട് സിനിമയ്ക്ക് ലഭിച്ച അഭിമാന നിമിഷമാണെന്ന് കിരണ്‍രാജ് അഭിപ്രായപ്പെട്ടു.
സംഗീത ശൃംഗേരിയാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് അരവിന്ദ് കശ്യപ്.
പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
സിനിമയുടെ കന്നഡ പതിപ്പിന്റെ ടീസര്‍ രക്ഷിത് ഷെട്ടി തന്നെയാണ് അവതരിപ്പിച്ചത്. പൃഥ്വിരാജ്, നാനി, നിവിന്‍ പോളി, അന്ന ബെന്‍, പ്രകാശ് രാജ്, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ ചേര്‍ന്നാണ് '777 ചാര്‍ളി' ടീസറിന്റെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകള്‍ പുറത്തിറക്കിയത്.
എഡിറ്റിംഗ് പ്രതീക് ഷെട്ടി, സംഭാഷണം കിരണ്‍രാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.
Online PR - CNA.