CNA
കൊച്ചി:
നൊസ്റ്റാള്‍ജിയ ഫിലിംസിന്റെ ബാനറില്‍ സിബി യോഹന്നാന് നിര്‍മിച്ച് സിറിയക് കടവില്‍ച്ചിറ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'ഏഞ്ചല്‍ ഓഫ് സക്കറിയ' എന്ന ഹ്രസ്വ സിനിമ ഇന്‍ഫോടെയ്ന്‍മെന്റ് ഓണ്‍ലൈന്‍ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസായി.
ലണ്ടണ്‍, നോര്‍വിച്ഛ് എന്നിവിടങ്ങളിലായി പൂര്‍ണ്ണമായും യു കെ യില്‍ ചിത്രീകരിച്ച ഈ മലയാള സിനിമയില്‍ ബിജു അഗസ്റ്റിന്, സുമേഷ് മേനോന്, ഷീജ സിബി, ജോര്‍ജ്ജ്, സൈമണ്‍, ജിയ ജെനീഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യു കെയിലെ പ്രവാസികളായ ഒരു പറ്റം കലാകാരന്മാരുടെ കൂട്ടായ്മയില്‍ പിറവിയെടുത്ത ഈ കൊച്ചു സിനിമ പൂര്‍ണ്ണമായും ഐ ഫോണ്‍ 14 Pro യിലാണ് ചിത്രീകരിച്ചത്.
യു കെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ സിറിയക്ക് കടവില്‍ച്ചിറയുടെ അഞ്ചാമത്തെ ഹ്രസ്വ ചിത്രമാണ് 'ഏഞ്ചല്‍ ഓഫ് സക്കറിയ'.
തികച്ചും കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന സക്കറിയ എന്ന മനുഷ്യന്റെ ജീവിതത്തിലേക്ക് തികച്ചും ആകസ്മികമായി കടന്നു വന്ന അച്ചൂട്ടി എന്ന പെണ്‍കുട്ടി അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വളരെ രസകരമായി ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് 'ഏഞ്ചല്‍ ഓഫ് സക്കറിയ'. അച്ചൂട്ടി ചെറുപ്പം മുതല്‍ മനസ്സില്‍ കൊണ്ടുനടന്ന ഒരു രഹസ്യം വെളിപ്പെടുത്തുമ്പോഴാണ് ഈ സിനിമയുടെ കഥ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ കാണികള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നത്.
ആദര്‍ശ് കുരിയന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്, കളറിംഗ്, ഡബ്ബിങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നു.
ബാക്ക് ഗ്രൗണ്ട് സ്കോര്‍- അനീഷ് കുമാര്‍, സൗണ്ട് എഫക്ട് ആന്റ് മിക്സിങ്- റ്റോബി ജോസ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com