Editor - MM Kamath
ചെന്നൈ:
സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ 'അണ്ണാത്തെ'യുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തരംഗമായി.
ലക്ഷക്കണക്കിന് ആരാധകരാണ് മണിക്കൂറുകള്‍ക്കകം ഇത് കണ്ടത്.
നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ആണ് 'അണ്ണാത്തെ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'അണ്ണാത്തെ' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.
കൂടാതെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം നവംബര്‍ നാലിന് ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും.
രജനീകാന്ത് കഥാപാത്രത്തിന്റെ ആവേശം കൊള്ളിക്കുന്ന സ്റ്റില്ലുകള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് മോഷന്‍ പോസ്റ്റര്‍.
ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു, അഭിമന്യു സിംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ഡി ഇമ്മന്‍, എഡിറ്റിംഗ്- റൂബെന്‍, കലാസംവിധാനം- മിലന്, സ്റ്റണ്ട്- ദിലീപ് സുബ്ബരായന്‍, നൃത്ത സംവിധാനം- ബൃന്ദ, പ്രേം രക്ഷിത്, സഹരചന- ആദി നാരായണ, കോ ഡയറക്റ്റര്‍- ആര് രാജശേഖര്‍.
Online PR - CinemaNewsAgency.Com