എ എസ് ദിനേശ്-
കൊച്ചി:
പ്രിയങ്ക നായരെ ഏക കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് പുരുഷോത്തമന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആ മുഖം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ വെറും രണ്ടാം തവണ മാത്രമാണ് ഒരു സ്ത്രീ കഥാപാത്രം മാത്രമുള്ള സിനിമ പ്രേക്ഷകരുടെ മുന്നിലെത്താന്‍ പോകുന്നത്.
നബീഹാ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന് രുദ്ര (നുഫൈസ് റഹ്മാന്) നിര്‍മ്മിക്കുന്ന 'ആ മുഖം' എന്ന ഈ ചിത്രം തമിഴില്‍ 'ആഴം' എന്ന പേരിലായിരിക്കും റിലീസ് ചെയ്യുന്നത്.
ഒരു പ്രത്യേക സാഹചര്യത്തില്‍ ഉറ്റവരൊന്നും ഇല്ലാതെ ഒറ്റപ്പെട്ടു പോയ മീരയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവബഹുലവും വൈകാരികവുമായ മുഹൂര്‍ത്തങ്ങളാണ് ഒറ്റ കഥാപാത്രമുള്ള 'ആ മുഖം' എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
പ്രതാപ് പി നായര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. ശ്യാം കെ വാര്യരുരുടെ വരികള്‍ക്ക് കൈതപ്രം ദീപാങ്കുരന് സംഗീതം പകരുന്നു.
സിത്താര കൃഷ്ണകുമാര്‍, ദീപാങ്കുരന് എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.
പശ്ചാത്തല സംഗീതം- ദീപാങ്കുരന്, എഡിറ്റര്‍- സോബിന്‍ കെ സോമന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷാജി തിരുമല, കല- ഷിബു മച്ചേല്‍, മേക്കപ്പ്- സുമ ജി, വസ്ത്രാലങ്കാരം- അനു നോബി, സൗണ്ട് എഫക്ട്- രാജ് മാര്‍ത്താണ്ഡം, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിജേഷ് ഭാസ്കര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ശ്യാം പ്രേം, നൃത്തം- രാജേശ്വരി സുബ്രമണ്യം, ഐശ്വര്യ, ഡിസൈന്‍സ്- സുജിത് കടയ്ക്കല്‍, സൗണ്ട് ഡിസൈന്‍- ടി കൃഷ്ണനുണ്ണി, സ്റ്റില്‍സ്- സേതു അത്തിപ്പിള്ളില്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com