CNA
കൊച്ചി:
മുംബൈ എന്റര്‍ടെയിന്‍മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍, വിജീഷ് മണി സംവിധാനം ചെയ്ത 'ആദിവാസി' എന്ന ചിത്രത്തിന് രണ്ട് പുരസ്കാരങ്ങള്‍ ലഭിച്ചു.
അട്ടപ്പാടിയില്‍ മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ 'ആദിവാസി'ക്ക് ബെസ്റ്റ് ട്രൈബല്‍ ലാഗ്വേജ് ഫിലിം, ബെസ്റ്റ് നെഗറ്റീവ് റോള്‍ (വില്ലന്‍) എന്നിവയ്ക്കുള്ള പുരസ്ക്കാരങ്ങളാണ് ലഭിച്ചത്.
അപ്പാനി ശരത് പ്രധാനവേഷത്തില്‍ അഭിനയിച്ച 'ആദിവാസി' സിനിമയുടെ, നിര്‍മ്മാതാവ് സോഹന്‍ റോയിക്കും, രചനയും, സംവിധാനവും നിര്‍വ്വഹിച്ച വിജീഷ് മണിക്കും, ചിത്രത്തിലെ വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച വിയാനും ആണ് മുംബൈ എന്റര്‍ടൈന്‍മെന്റ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം ലഭിച്ചത്.
മധുവിന്റെ കേസില്‍ പ്രതികള്‍ അട്ടിമറികള്‍ നടത്തി കൊണ്ടിരിക്കുന്ന സമയത്ത് വില്ലന്‍ വേഷത്തിന് ( പ്രതികളില്‍ പ്രധാനി) അവാര്‍ഡ് ലഭിച്ചതോടെ ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന്റെ ക്രൂരത എത്രമാത്രം വലുതായിരിക്കും എന്നുള്ള ചിന്തയിലാണ് പ്രേക്ഷകര്‍.
മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളും വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറഞ്ഞുനില്ക്കുന്ന സമയത്തിലാണ് ചിത്രത്തിന് റിലീസിന് മുമ്പ് രണ്ട് പുരസ്കാരങ്ങള്‍ ലഭിച്ചിരിക്കുന്നത്.
പരകായ പ്രവേശത്തില്‍ മധുവിന്റെ കഥാപാത്രത്തേ മികവുറ്റതാക്കിയ അപ്പാനി ശരതിന് മികച്ച നടനുള്ള പുരസ്കാരം കിട്ടാതായത് അവസാന നിമിഷത്തിലാണ്.
മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം ഉള്‍പ്പെടെ നിരവധി വിവാദങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രവുമായി എത്തിയ വില്ലന്‍ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഇതോടെ അട്ടപ്പാടിയില്‍ എന്താണ് സംഭവിച്ചത് എന്നുള്ളതിന്റെ ആകാംക്ഷയിലാണ് ആളുകള്‍.
ബെസ്റ്റ് ട്രൈബ്സ് ലാഗ്വേജ് പുരസ്കാരവും ചിത്രത്തിന് ലഭിച്ചു.
ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സോഹന്‍ റോയ് നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന് വിജീഷ് മണി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ അപ്പാനി ശരത് ആണ് നായക വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്.
നവംബര്‍ ഇരുപതിന് മുംബൈയിലെ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചാണ് പുരസ്കാരദാനം. മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിനും പാട്ടുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തത് വാവസുരേഷ് ആയിരുന്നു. മുന്‍പ് പുറത്തിറങ്ങിയ
'പോലീസ് ബൂട്ടുകള്‍ക്കിടയില്‍ മധു' എന്ന പോസ്റ്ററും നിരവധി സാമൂഹ്യ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന് മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റര്‍ മണികണ്ഠന്, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
ഛായാഗ്രഹണം പി മുരുകേശ് നിര്‍വ്വഹിക്കുന്നു.
സംഗീതം- രതീഷ് വേഗ, എഡിറ്റിംഗ്- ബി ലെനിന്, സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍, സംഭാഷണം, ഗാനരചന- ചന്ദ്രന് മാരി, ലൈന്‍ പ്രൊഡ്യൂസര്‍- വിയാന്‍, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, ആര്‍ട്ട്- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം- ബൂസി ബേബി ജോണ്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, ഡിസൈന്‍- ആന്റണി കെ.ജി, അഭിലാഷ് സുകുമാരന്‍, മീഡിയ പ്രൊമോഷന്- അരുണ്‍ കരവാളൂര്‍, പ്രൊഡക്ഷന്‍ ഹൗസ്- അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com