Editor- MM Kamath
അട്ടപ്പാടി:
സോഹന്‍ റോയ്, വിജീഷ് മണി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ആദിവാസി' (ദി ബ്ലാക്ക് ഡെത്ത്).
ഓസ്കാര്‍ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫിലിം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ 'മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)' എന്ന സിനിമയ്ക്ക് ശേഷം, ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന 'ആദിവാസി' (ദി ബ്ലാക്ക് ഡെത്ത്) എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
'ആദിവാസി'യുടെ ചിത്രീകരണം പാക്കപ്പായതിനെക്കുറിച്ച് സംവിധായകന് വിജീഷ് മണി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്...
'ഷോട്ട് കഴിഞ്ഞപ്പോള്‍ കയ്യടിക്കാനായില്ല..
സെറ്റിലെ എല്ലാവരുടെയും കണ്ണുകള്‍ നനഞ്ഞിരുന്നു.
സച്ചിയേട്ടന്റെ നഞ്ചമ്മയ്ക്ക് ശേഷം ഞങ്ങള്‍ അഭിമാനത്തോടെ പരിചയപ്പെടുത്തുന്നു,
ഗോത്ര ഗായിക 'വടികയമ്മ' ഞങ്ങളുടെ 'പൊന്നാരയമ്മ'.'
എന്ന് കുറിച്ച് കൊണ്ട് വടികയമ്മ പാടിയ ഗാനത്തിന്റെ ഒരു യൂട്യൂബ് ലിങ്കും കൂടെ ചേര്‍ത്തു.
അങ്ങനെ വടികയമ്മയുടെ പാട്ടും വയറലാകുന്നു...
ഛായാഗ്രാഹണം- പി മുരുഗേശ്വരന്‍, എഡിറ്റിഗ്- ബി ലെനിന്, സംഭാഷണം- എം. തങ്കരാജ്, ഗാനരചന- ചന്ദ്രന് മാരി, ക്രിയേറ്റീവ് കോണ്‍ടിബൂട്ടര്‍- രാജേഷ് ബി, പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍- ബാദുഷ, ലൈന്‍ പ്രൊഡുസര്‍- വിഹാന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍- ബുസി ബേബി ജോണ്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com