CNA
കൊച്ചി:
ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി, ഹ്യൂമര്‍, എന്റെര്‍ടൈനറായ 'ആനന്ദം പരമാനന്ദം' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
'പഞ്ചവര്‍ണ്ണത്തത്ത', 'ആനക്കള്ളന്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സപ്തതരംഗ് ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.
ഒ.പി. ഉണ്ണികൃഷ്ണന്, സന്തോഷ് വള്ളക്കാലില്‍, ജയഗോപാല്‍, പി.എസ്. പ്രേമാനന്ദന്, കെ. മധു എന്നിവരാണ് നിര്‍മ്മാതാക്കള്‍.
എം. സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം തികഞ്ഞ ഫാമിലി ഹ്യൂമറാണ്. ഒപ്പം അല്‍പ്പം ഫാന്റസിയും അകമ്പടിയായിട്ടുണ്ട്.
'ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിന്റെ പ്രമേയം. അത് തികച്ചും രസാകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പികുകയാണ്' എന്ന് സംവിധായകനായ ഷാഫി പറഞ്ഞു.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാന് ദിവാകരക്കുറുപ്പ്, വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി ഗള്‍ഫില്‍ നിന്നും എത്തുന്ന പി.പി. ഗിരീഷ് എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.
ഇരുവരും തമ്മിലുള്ള മാനസ്സികാടുപ്പവും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഇവര്‍ക്കിടയിലൂടെ രസകരമായ പ്രകടനങ്ങള്‍ കാഴ്ച്ചവക്കുന്ന നിരവധി കഥാപാത്രങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു.
ഈ ചിത്രത്തി ദിവാകരക്കുറുപ്പിനെ ഇന്ദ്രന്‍സും, പി.പി.ഗിരീഷിനെ ഷറഫ് ദീനും അവതരിപ്പിക്കുന്നു. 'തിങ്കളാഴ്ച്ച നിശ്ചയം' ഫെയിം അനഘ നാരായണനാണ് ഈ ചിത്രത്തിലെ നായിക.
അജുവര്‍ഗീസിന്റെ 'മുളകിട്ട ഗോപി' ഈ ചിത്രത്തിലെ മറ്റൊരു രസാകരമായ കഥാപാത്രമാണ്. മറ്റൊരു പ്രധാന കഥാപാത്രം ബൈജു സന്തോഷിന്റെ 'സുധനളിയനാണ്.
സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന്, ശാലു റഹിം, കിജന്‍ രാഘവന്, വനിത കൃഷ്ണചന്ദ്രന്, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നുണ്ട്.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന് ഈണം പകര്‍ന്നിരിക്കുന്നു. മനോജ് പിള്ള ഛായാഗ്രഹണവും വി. സാജന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- അര്‍ക്കന്‍, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈന്‍- സമീറാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- റിയാസ്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- രാജീവ് ഷെട്ടി, പ്രൊഡക്ഷന്‍ മാനേജേഴ്സ്- ശരത്, അന്ന. പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡിക്സന്‍പൊടുത്താസ്.
സപ്തത തരംഗ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ഹരി തിരുമല.
Online PR - CinemaNewsAgency.Com