CNA
കൊച്ചി:
മെയ് ഒന്നിന് റിലീസ് ചെയ്യുന്ന 'ആനന്ദപുരം ഡയറീസ്' എന്ന സിനിമയിലെ കോളേജ് ക്യാമ്പസ് ഗാനം 'പഞ്ചമി രാവില്‍ പൂന്തിങ്കള്‍...' എന്നാരംഭിക്കുന്ന ഗാനം റിലീസായി. കോളേജ് ക്യാമ്പസിലെ വര്‍ണ്ണവൈവിധ്യമാര്‍ന്ന ജീവിതവും സൗഹൃദവും പ്രണയവും എല്ലാം ഉള്‍ക്കൊള്ളുന്ന ഗൃഹാതുരത്വം ഉണര്‍ത്തുന്ന 'പഞ്ചമി രാവിന് പൂന്തിങ്കള്‍' എന്ന ഗാനം സുജാത, സൂരജ് സന്തോഷ് എന്നിവര്‍ ചേര്‍ന്ന് ആലപിക്കുന്നു. ഈ ഗാനത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ആയി മീനയും റോഷന് റഹൂഫും പ്രത്യക്ഷപ്പെടുന്നു.
ഷാന്‍ റഹ്മാന് സംഗീതവും മനു മഞ്ജിത്ത് വരികളും എഴുതിയ ഈ ഗാനത്തിന് മനോഹരമായി കോറിയോഗ്രാഫി നിര്‍വഹിച്ചിട്ടുള്ളത് പ്രശസ്ത തമിഴ് കൊറിയോഗ്രാഫര്‍ ബാബ ഭാസ്കര്‍ ആണ്.
റിലീസ് ചെയ്ത ഈ ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ഹിറ്റ് ആയി. കെ എസ് ചിത്ര പാടിയ ആരു നീ കണ്മണി എന്ന ഗാനവും യാസിന് നാസറും മിഥുന് ജയരാജും ചേര്‍ന്ന് ആലപിച്ചിട്ടുള്ള അങ്കം വെട്ടാന്‍ എന്ന ഗാനവും ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ അഞ്ചു ലക്ഷത്തിലധികം പേര് ആസ്വദിച്ചിട്ടുള്ളതാണ്.
കോളേജ് പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ആനന്ദപുരം ഡയറീസീല് മീന കോളേജ് വിദ്യാര്‍ത്ഥിനിയായും വക്കീലായും വേഷമിടുന്നു.
'ഇടം' എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മനോജ് കെ ജയന്, ശ്രീകാന്ത് സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, അഡാര്‍ ലവ് ഫെയിം റോഷന് റഹൂഫ്, ജയകുമാര്‍, ജയരാജ് കോഴിക്കോട്, രാജേഷ് അഴീക്കോടന്‍, അഭിഷേക്, അഖില്‍, സൂരജ് തേലക്കര, ശിഖ സന്തോഷ്, മീര നായര്‍, മാല പാര്‍വ്വതി, ദേവീക ഗോപാല്‍ നായര്‍, രമ്യ സുരേഷ്, അഞ്ജന സാജന്, ഗംഗ മീര, ആര്‍ജെ അഞ്ജലി, വൃദ്ധി വിശാല്‍, അഞ്ജു മേരി, കുട്ടി അഖില്‍ (കോമഡി സ്റ്റാര്‍സ്) തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
നീല്‍ പ്രൊഡക്ഷന്‍സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശശി ഗോപാലന് നായര്‍ കഥയെഴുതി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
സജിത്ത് പുരുഷന് നിര്‍വ്വഹിക്കുന്നു.
റഫീഖ് അഹമ്മദ്, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്, ആല്‍ബര്‍ട്ട് വിജയന്, ജാക്സണ് വിജയന് എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- അപ്പു ഭട്ടതിരി, ഷൈജാസ് കെ എം, പ്രൊജക്ട് ഡിസൈനര്‍- നാസ്സര്‍ എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സത്യകുമാര്‍, പി ശശികല,
പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോദ് മംഗലത്ത്, കല- സാബു മോഹന്‍, മേക്കപ്പ്- സജി കൊരട്ടി, സനൂപ് രാജ്, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാര്‍, സ്റ്റില്‍സ്-
അജി മസ്ക്കറ്റ്, പരസ്യക്കല- കോളിന്‍സ് ലിയോഫില്‍, കൊറിയോഗ്രാഫി- ബാബ ഭാസ്കര്‍ സ്പ്രിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉമേശ് അംബുജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടര്‍- വിഷ്ണു വിജയന് ഇന്ദിര, അഭിഷേക് ശശിധരന്, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാര്‍ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാന്- ക്ലിന്റോ ആന്റണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- മോഹന്‍ദാസ് എം ആര്, പ്രൊഡക്ഷന്‍ മാനേജര്‍-
ജസ്റ്റിന് കൊല്ലം, അസ്ലാം പുല്ലേപ്പടി, ലോക്കേഷന്‍ മാനേജര്‍- വന്ദന ഷാജു, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com