CNA
കൊച്ചി:
കലാമണ്ഡലം പ്രഭാകരന് മാഷ്, കലാമണ്ഡലം രാധികാമ്മ, മനോരമ ചാനല്‍ ഫെയിം മാസ്റ്റര്‍ മാളൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആംഗ്യം' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃപ്പൂണിത്തുറ തിരുവാങ്കുളം ശിവ ക്ഷേത്ര നടയില്‍ ആരംഭിച്ചു.
ഓം പ്രകാശ്, പ്രദീപ് മാധവന്, ശെല്‍വ രാജ്, വൈക്കം ഭാസി, പുഷ്ക്കരന്‍ അമ്പലപ്പുഴ, പ്രദീപ് എസ് എന്‍, ഷിനോ യുഎസ്എ, വര്‍ഷ, രേണുക തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.
വാം ഫ്രെയിംസിന്റെ ബാനറില്‍ പ്രദീപ് മാധവന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാനി തൊടുപുഴ നിര്‍വ്വഹിക്കുന്നു.
സംവിധായകന് എം എസ് വേദാനന്ദ് തന്നെ കലാ സംവിധാനം നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- മാധവേന്ദ്ര, മേക്കപ്പ്- ജിത്തു, സൈന്‍ ലാംഗ്വേജ് അവതരണം- വിനയചന്ദ്രന്.
ഗ്രാമീണ പശ്ചാത്തലത്തില്‍ ബധിരയും മൂകയുമായ ഒരു പെണ്ക്കുട്ടിക്കു വേണ്ടി നൃത്ത കലാ രൂപത്തിലെ മുദ്രകളും സൈന്‍ ലാംഗ്വേജും ഇഴ ചേര്‍ത്ത് ഒരു ആംഗ്യ ഭാഷ ഉണ്ടാക്കുകയും അതിലൂടെ ആശയം വിനിമയം ചെയ്യുകയും അത് ലോകം അറിയുകയും ചെയ്യുന്നതിന്റെ ദശ്യാവിഷ്ക്കാരമാണ് 'ആംഗ്യം' എന്ന ചിത്രത്തില്‍ സംവിധായകന് എം എസ് ദേവാനന്ദ് നിര്‍വ്വഹിക്കുന്നത്.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com