എംഎം കമ്മത്ത്
കൊച്ചി:
മലയാളത്തില്‍ ഒരു ആന്തോളജി ചിത്രം കൂടി റിലീസിന് തയ്യാറെടുക്കുന്നു. ആഷിക് അബു, വേണു, ജയ് കെ എന്നിവര്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന മൂന്ന് ലഘു ചിത്രങ്ങള്‍ അടങ്ങിയ ആന്തോളജിയാണ് 'ആണും പെണ്ണും'.
ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.
ചിത്രം മാര്‍ച്ച് 26 ന് റിലീസ് ചെയ്യും.
വേറിട്ട ഗെറ്റപ്പുകളിലാണ് ഈ ചിത്രത്തിലെ താരങ്ങളെല്ലാം എത്തു.
ആദ്യ ഭാഗം 'ചെറുക്കനും പെണ്ണും' എന്ന ഉണ്ണി ആറിന്റെ രചനയിലാണ് ആഷിക് അബു ചിത്രം ഒരുക്കുന്നത്. റോഷന് മാത്യു, ദര്‍ശന രാജേന്ദ്രന്, കവിയൂര്‍ പൊന്നമ്മ, ബെന്നി പി നായരമ്പലം തുടങ്ങിയവരാണ് ഈ ഭാഗത്തില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്. എഡിറ്റിംഗ് സൈജു ശ്രീധരന്.
ഉറൂബിന്റെ 'രാച്ചിയമ്മ'യെ ആധാരമാക്കി വേണു സംവിധാനം ചെയ്യുന്ന ഭാഗത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതും ഛായാഗ്രഹണവും വേണു തന്നെയാണ്. എഡിറ്റിംഗ് ബീന പോള്‍. പാര്‍വ്വതിയും ആസിഫ് അലിയുമാണ് അഭിനേതാക്കള്‍.
'എസ്ര' സംവിധായകന് ജയ് കെ ആണ് മൂന്നാമത്തെ ഭാഗം ഒരുക്കുന്നത്. സന്തോഷ് ഏച്ചിക്കാനമാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജോജു ജോര്‍ജും സംയുക്ത മേനോനുമാണ് അഭിനേതാക്കള്‍. ഛായാഗ്രഹണം സുരേഷ് രാജന്. എഡിറ്റിംഗ് ഭവന് ശ്രീകുമാര്‍.
സി കെ പദ്മകുമാറും എം ദിലീപ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് സംവിധായനും ഛായാഗ്രഹകനും നിര്‍മ്മാതാവുമൊക്കെയായ രാജീവ് രവിയാണ്.
സംഗീതസംവിധാനം- ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജാസിര്‍ പുലവര്‍, മേക്കപ്പ്- റോണസ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- ഗോകുല്‍ദാസ്, ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ രാമ വര്‍മ്മ, കോസ്റ്റ്യും- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബെന്നി കട്ടപ്പന, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- ആല്വിന് ഹെന്റ്രി, ബിബിന്‍ രവിന്ന്ദര്, VFX- ലവന് കുഷന്, ടൈറ്റില്‍ അനിമേഷന്‍- ഡിജിബ്രിക്സ്, ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്.