Editor - MM Kamath
കൊച്ചി:
ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന 'ആപ് കൈസേ ഹോ' എന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ ഒമ്പത് വ്യാഴാഴ്ച്ച കൊച്ചിയിലെ ഗിരിനഗറില്‍ ആരംഭിച്ചു.
ലളിതമായി നടന്ന ചടങ്ങില്‍ ബേബി എയ് വാവാമറിയം വിനയ്, സ്വിച്ചോണ്‍ കര്‍മ്മം നടത്തി, ഇടവേള ബാബു, ഫസ്റ്റ് ക്ലാപ്പും നല്കി അംജൂസ് എബൗ വേള്‍ഡ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഷൈന്‍ മുകുന്ദനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
യുവത്വത്തിന്റെ വികാരവിചാരങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി പൂര്‍ണ്ണമായും നര്‍മ്മ മുഹൂര്‍ത്തങ്ങളോടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്, ദിവ്യദര്ശന്, പുതുമുഖവും പ്രശസ്ത അവതാരകനുമായ ജീവാ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുരഭി സന്തോഷാണ് നായിക.
അജു വര്‍ഗീസ്, സൈജു ക്കുറുപ്പ്, ധര്മ്മജന് ബൊള്‍ഗാട്ടി, രമേഷ് പിഷാരടി, സുധീഷ്, ഇടവേള ബാബു എന്നിവര്‍ക്കൊപ്പം ശ്രീനിവാസനും സുപ്രധാനമായ വേഷത്തിലെത്തുന്നു.
സ്വാതി ദാസിന്റെ വരികള്‍ക്ക് ഡോണ്‍ വിന്‍സന്റ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
അഖില്‍ ജോര്‍ജ് ഛായാ ഗ്രഹണവും രെതിന് രാധാകൃഷ്ണന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്- വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യം ഡിസൈന്‍- ഷാജി ചാലക്കുടി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ദിനില്‍ ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അനൂപ് അരവിന്ദന്, സഹസംവിധാനം- ഡാരിന് ചാക്കോ, ഹെഡ്വിന്, ജിന്‍സ്. എക്സികുട്ടീവ് പ്രൊഡ്യൂസര്‍- ജൂലിയസ് ആംസ്ട്രോങ്ങ്. (പവി കടവൂര്‍), പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- സഫി ആയൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജീവ് ചന്തിരൂര്‍. ഫോട്ടോ- സന്തോഷ് പട്ടാമ്പി.
-വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com