സി എന്‍ എ-
പാലക്കാട്:
മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന 'ആറാട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ഇനി 'ബിഗ് ബോസിലേക്ക്.
സംവിധായകന് ബി. ഉണ്ണികൃഷ്ണന് തന്നെയാണ് 'ആറാട്ടിലെ മോഹന്‍ലാലിന്റെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് പൂര്‍ത്തിയാക്കിയതായി അറിയിച്ചത്.
ഇനി പെന്‍ഡിങ്ങുള്ള ഒരു ദിവസത്തെ ജോലി മാര്‍ച്ച് രണ്ടാം ആഴ്ചയില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 14 മുതലാണ് മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന 'ബിഗ് ബോസ് - സീസണ് 3'യുടെ ഷൂട്ട് ആരംഭിക്കുന്നത്.
ചെന്നൈയില്‍ തന്നെയാണ് ഇത്തവണയും 'ബിഗ് ബോസ് സീസണ് 3'യുടെ ഷൂട്ടിംഗ് ലൊക്കേഷന്‍.