അഞ്ജു അഷറഫ്
പാലക്കാട്:
മോഹന്‍ലാലിന്റെ 'ആറാട്ട്' പാലക്കാട് ആരംഭിച്ചു. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിന്റെ ഷൂട്ടിംഗ് പാലക്കാട് കീഴാശ്ശേരി പഞ്ചായത്തില്‍ മാറിയാപാടത് ആരംഭിച്ചു. രാവിലെ ഒമ്പത് മുപ്പതിന് മോഹന്‍ലാല്‍ സ്വിച്ചോണ്‍ നിര്‍വഹിച്ചു. ആദ്യ ഷോട്ടിന് തിരക്കഥാകൃത്തു ഉദയകൃഷ്ണ ക്ലാപ് ബോര്‍ഡ് കാണിച്ചു. ചിത്രീകരണത്തിന്റെ ആദ്യദിവസം മോഹന്‍ലാലിനോടൊപ്പം ബിജുക്കുട്ടന്, ജോണി ആന്റണി, ഡോക്ടര്‍ റോണി, എഴുപുന്ന ബൈജു എന്നിവരാണ് ലൊക്കേഷനിലുള്ള മറ്റു നടന്മാര്. നാളെ മുതല്‍ കൂടുതല്‍ നടീ നടന്മാര് എത്തിച്ചേരും. ആറാട്ടിന് തിരക്കഥയെഴുതിയിരിക്കുന്നത് ഉദയ കൃഷ്ണയാണ്. ചായാഗ്രഹണം വിജയനാഥ് നിര്‍വഹിക്കുന്നു. കലാസംവിധാനം- ജോസഫ് നെല്ലിക്കല്‍. അരോമ മോഹനാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. ആറാട്ടില്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടി ശ്രദ്ധ ശ്രീനാഥ് ആണ് നായിക. ശ്രദ്ധ അഭിനയിക്കുന്ന മലയാളത്തിലെരണ്ടാമത്തെ ചിത്രമാണിത്. സായ്കുമാര്, സിദ്ദിഖ്, നെടുമുടി വേണു, വിജയരാഘവന്, ഗണേഷ് കുമാര്‍, ഇന്ദ്രന്‍സ്, നന്ദു, റിയാസ്ഖാന്, സന്തോഷ് കീഴാറ്റൂര്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, ബിജു പപ്പന്, ഷീല, സ്വാസിക, രചനനാരായണന്‍കുട്ടി, നേഹ സക്സേന എന്നിവരാണ് മറ്റ് നടീനടന്മാര്.