എ എസ് ദിനേശ്-
കൊച്ചി:
ജോജു ജോര്‍ജ്ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം 'ആരോ' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.
റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്ന് സിത്താര കൃഷ്ണകുമാര്‍ ആലപിച്ച 'കണ്ണാ നീ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ഹരീഷ് പേങ്ങന്, മാസ്റ്റര്‍ ഡെറിക് രാജന്, മാസ്റ്റര്‍ അല്‍ത്താഫ്,
അഞ്ജു കൃഷ്ണ, ജാസ്മിന്, അനീഷ്യ, നിയുക്ത എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്ടെയിന്മെന്റ്സ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കരീം, റഷീദ് പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്നു.
ക്യാമറ- മാധേഷ്, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ബിജിബാല്‍, എഡിറ്റര്‍- നൗഫല്‍, പ്രൊഡ്കഷന് കണ്ട്രോളര്- താഹീര്‍ മട്ടാഞ്ചേരി, കല- സുനില്‍ ലാവണ്യ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- പ്രദീപ് കടകശ്ശേരി, സ്റ്റില്‍സ്- സമ്പത്ത് നാരായണന്, പരസ്യകല- എല്ലി മീഡീയ, ഓഫീസ് നിര്‍വ്വഹണം- അശോക് മേനോന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സി കെ ജീവന് ദാസ്, അസോസിയേറ്റ് ഡയറക്ടര്‍- ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍- സബീഷ്, സുബീഷ് സുരേന്ദ്രന്, സനീഷ് ശിവദാസന്‍, പ്രൊഡക്ഷന്‍ മാനേജര്‍- പി സി വര്‍ഗ്ഗീസ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com