എം.എം. കമ്മത്ത്-
കൊച്ചി:
മലയാളത്തിലുള്ള ഓഡിയോ ആവിഷ്കാരങ്ങള്‍ക്കു മാത്രമായുള്ള ആദ്യത്തെ ഓഡിയോ ഓണ്‍ ഡിമാന്‍ഡ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം 'ആര്‍പ്പോയ്' തരംഗമാകുന്നു.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം. ടി. വാസുദേവന്‍ നായര്‍ ആണ് 'ആര്‍പ്പോയ്' പ്രകാശനം ചെയ്തത്.
മൊബൈല്‍ ഫോണിലോ ടാബ്ലെറ്റിലോ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ആപ്ലിക്കേഷന്‍ ആണ് 'ആര്‍പ്പോയ്'. തത്സമയ പ്രക്ഷേപണമുള്ള റേഡിയോ പരിപാടികള്‍ക്ക് പകരം എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും മറ്റുള്ളവരുമായി പങ്കു വെക്കാനും കഴിയുന്നവയാണ് 'ആര്‍പ്പോയി'ലുള്ള പരിപാടികള്‍.
മലയാളത്തില്‍ ആദ്യമായി 360° (360 ഡിഗ്രിയില്‍) 3D ശബ്ദത്തോടെയുള്ള പരിപാടികളും 'ആര്‍പ്പോയി'ല്‍ ഉണ്ടായിരിക്കും.
മലയാളത്തില്‍ പുത്തന്‍ പാട്ടുകളും ഈണങ്ങളും ശബ്ദരേഖകളും ഉണ്ടാക്കുന്ന വ്യക്തികള്‍ക്കും ബാന്‍ഡുകള്‍ക്കും ആര്‍പ്പോയ് ഒരു അപൂവ്വമായ അവസരമായിരിക്കും.
യൂട്യൂബിലോ സ്പോട്ടിഫൈയിലോ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ പ്രചാരം തങ്ങളുടെ സൃഷ്ടികള്‍ക്ക് കിട്ടുവാന്‍ മലയാളത്തനിമയോടെ അവതരിപ്പിക്കുന്ന 'ആര്‍പ്പോയ്'ക്ക് സഹായിക്കാനാകും.
'ആര്‍പ്പോയി'ല്‍ വരുന്ന പരിപാടികള്‍ സാങ്കേതികമായും കലാപരമായും മികവു പുലര്‍ത്തുന്നവ മാത്രമായിരിക്കും.
അവ തിരഞ്ഞെടുക്കുന്ന സമിതിയില്‍ മലയാളത്തിലെ പ്രതിഭാധനരും പരിചയസമ്പന്നരുമായ എഴുത്തുകാരും സംഗീതജ്ഞരും മാദ്ധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
പരിപാടികളെ പരിചയപ്പെടുത്തുന്നത് മലയാളത്തിലെ പ്രശസ്തരായ കലാകാരന്മാരും കലാകാരികളുമായിരിക്കും.
വിനോദം, വിജ്ഞാനം, സംഗീതം, സാഹിത്യം, നാടകാവിഷ്ക്കാരങ്ങള്‍, കല്പിത കഥകള്‍, അനുഭവങ്ങള്‍, കുറ്റാന്വേഷണം, ക്ലാസ്സുകള്‍, ശാസ്ത്രം തുടങ്ങിയ വിവിധ തരം പരിപാടികളാണ് ആര്‍പ്പോയിയില്‍ ഉണ്ടാവുക. ആഴ്ചതോറും പുതിയ പരിപാടികള്‍ ലഭ്യമാകും.
'അന്നയും റസൂലും', 'കമ്മട്ടിപ്പാടം', 'ഞാന്‍ സ്റ്റീവ് ലോപ്പസ്', 'ഈട', 'കിസ്മത്', 'തുറമുഖം' തുടങ്ങിയ ചലച്ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരുടെ കൂട്ടായ്മയായ 'കളക്ടീവ് ഫേസ് വണ്‍' ആണ് 'ആര്‍പ്പോയ്'യുടെ പിന്നില്‍.
നിലവാരമുള്ള വിനോദ വിജ്ഞാന പരിപാടികളിലുടെ ആഗോള മലയാളി സമൂഹത്തിന് മാതൃഭാഷയുടെ സൗരഭ്യം 'ആര്‍പ്പോയി'ലൂടെ ആസ്വദിക്കാനാകും.
പതിറ്റാണ്ടുകളോളം ഗള്‍ഫില്‍ മലയാളികള്‍ നേരിടേണ്ടി വരുന്ന പലതരം പ്രശ്നങ്ങളില്‍ ഇടപെട്ടു സഹായിച്ചിരുന്ന അമാനുള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ നാടകാവിഷ്കരണമാണ് 'ആര്‍പ്പോയുടെ ആദ്യ സീസണിലെ ശ്രദ്ധേയമായ ഒരു പരിപാടി.
പ്രമുഖ ചലച്ചിത്രനടനും സംവിധായകനുമായ ശ്രീനിവാസന് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പരിപാടിയില്‍ ചലച്ചിത്ര നടന് ഇര്‍ഷാദും ശബ്ദം നല്‍കുന്നുണ്ട്. കൂടാതെ ഇടുക്കിയിലെ വനാന്തരങ്ങളില്‍ നിന്നു പകര്‍ത്തിയ 360 ഡിഗ്രി പ്രകൃതിശബ്ദങ്ങളും മട്ടാഞ്ചേരിയിലെ അധോലോകനായകനായ ചെണ്ടുവിന്റെ അഭിമുഖവും ഒക്കെ ആര്‍പ്പോയില്‍ ഒരുക്കുന്ന വിഭവങ്ങളാണ്.
ആര്‍പ്പോയ്...
മലയാളം മുഴങ്ങട്ടെ!
ആര്‍പ്പോയ് ആപ്പ് ഗൂഗ്ള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്.
കേള്‍ക്കുക! പങ്കുവെക്കുക!! പ്രചരിപ്പിക്കുക!!!
AARPOY ഡൗണ്‍ലോഡ് ചെയ്യാം താഴെയുള്ള ലിങ്കുകളില്‍
Apple App Store: https://apple.co/30byfNM
Apple App Store - AARPOY
Google Play Store: https://bit.ly/3C9Eb72
Google Play Store - AARPOY
പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: AARPOY
Online PR - CinemaNewsAgency.Com