എ എസ് ദിനേശ്-
കൊച്ചി:
വിനയ് ഫോര്‍ട്ട്, ഷറിന് ഷിഹാബ്, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് ഏകര്‍ഷി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആട്ടം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംങും പൂജാ കര്‍മ്മവും ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് നിര്‍വ്വഹിച്ചു.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമായ 'ആട്ട'ത്തിന്റെ ഛായാഗ്രഹണം അനുരുദ്ധ് അനീഷ് നിര്‍വ്വഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രദീപ് മേനോന്, സംഗീതം- ബേസില്‍ സി ജെ, എഡിറ്റര്‍- മഹേഷ് ഭുവനന്ദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്,
കല- അനീഷ് നാടോടി, മേക്കപ്പ്- അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്- രാഹുല്‍ എം സത്യന്, സൗണ്ട്- രംഗനാഥ് രവി, ടൈറ്റില്‍ ഡിസൈന്‍- ഗോകുല്‍ ദീപ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com