CNA
കൊച്ചി:
'കല്യാണിസം', 'ദം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ആഴം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
ഒരു ഫാമിലി ഇമോഷണല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പെണ്‍കുട്ടിയെ പുതുമുഖം വൈഗ നിതീഷ് അവതരിപ്പിക്കുന്നു.
യുഎഇയിലെ ഷാര്‍ജ, ഉം ഉല് ക്വയ്ന്‍ എന്നിവിടങ്ങളിലും കേരളത്തിലും ചിത്രീകരിച്ച ഈ സിനിമയില്‍ വൈഗയെ കൂടാതെ അലെന്‍സിയര്‍, കൈലാഷ്, ഷഹീന് സിദ്ധിക്ക്, പ്രവീണ്‍ റാം, ക്രിസ് വേണുഗോപാല്‍, അക്ഷത വരുണ്‍, ഇഷ, ഡോക്ടര്‍. രജത് കുമാര്‍ തുടങ്ങിയവരും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫുള്‍ മാര്‍ക്ക് സിനിമ അവതരിപ്പിക്കുന്ന 'ആഴം' ഫ്രണ്ട്സ് സര്‍ക്കിള്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്നു.
അനില്‍ ഈശ്വര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- നിമല്‍ ജോര്‍ജ്, സംഗീതം- അജയ് ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര, പശ്ചാത്തല സംഗീതം- എബിന് അനന്തു, വസ്ത്രാലങ്കാരം- ശ്രീജിത്ത് കുമാരപുരം, ആര്‍ട്ട്- ദുബായ് ക്രാഫ്റ്റി, മേക്കപ്പ്- ഷിജി താനൂര്‍, പോസ്റ്റര്‍ ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com