CNA
കൊച്ചി:
888 പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ സുപ്പര്‍ സ്റ്റാര്‍ ശരത് കുമാര്‍ നായകനാക്കി മാധവ് രാമദാസന് സംവിധാനം ചെയ്യുന്ന 'ആഴി' എന്ന തമിഴ് ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
തമിഴ് സിനിമയില്‍ നവാഗത സംവിധായകനായ മാധവ് രാമദാസന് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍, നായകനായ ശരത് കുമാറിന്റെ ജന്മദിനത്തിലാണ് റിലീസ് ചെയ്തത്.
കടലിന്റെ പശ്ചാത്തലത്തില്‍ പ്രണയത്തിനും രാഷ്ട്രീയത്തിനും പ്രാധാന്യം നല്കി അതിജീവനത്തിന്റെ കഥ ഈ ചിത്രത്തില്‍ വളരെ കുറച്ചു കഥാപാത്രങ്ങളെ ഉള്ളു.
'മൂര്‍ത്തി' എന്ന കഥാപാത്രത്തെയാണ് ശരത് കുമാര്‍ 'ആഴി'യില്‍ അവതരിപ്പിക്കുന്നത്.
മലയാള സിനിമയില്‍ പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ച് ലോക ശ്രദ്ധ നേടിയ സുരേഷ് ഗോപി ചിത്രമായ 'മേല്‍വിലാസം' റിലീസ് ചെയ്ത പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് സംവിധായകന് മാധവ് രാമദാസന് തികച്ചും വ്യത്യസ്തമായ പ്രമേയവും അവതരണവുമായി 'ആഴി' യിലൂടെ എത്തുന്നത്.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com