CNA
കട്ടപ്പന:
സൗബിന് ഷാഹിര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആബേല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം കട്ടപ്പനയില്‍ ആരംഭിച്ചു.
നവാഗതനായ അനീഷ് ജോസ് മൂത്തേടന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മേരി മാതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ മാത്യു നിര്‍മ്മിക്കുന്നു.
വി എഫ് എക്സ് ഡയറക്ഷനിലും ആഡ് ഫിലിം രംഗത്തും പ്രവര്‍ത്തിച്ചു പോന്നതിനു ശേഷമാണ് അനീഷ് ജോസ് മൂത്തേടന് ഫീച്ചര്‍ ഫിലിം രംഗത്തേക്കു കടന്നു വരുന്നത്.
മലയോര കുടിയേറ്റ കര്‍ഷകരുടെ പശ്ചാത്തലത്തിലൂടെ
പ്രധാനമായും ഏതാനും ക്രൈസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ അവതരണം.
കുടിയേറ്റക്കാരുടെ ഭൂമി ശാസ്ത്രവും, ആചാരങ്ങളും, സംസ്ക്കാരവും ഒക്കെ കോര്‍ത്തിണക്കി ബന്ധങ്ങളുടെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.
ഒപ്പം തന്നെ ഒരു പ്രണയകഥയും അകമ്പടിയായിട്ടുണ്ട്. ഇതെല്ലാം കൊച്ചു കൊച്ചുമുഹൂര്ത്തങ്ങളിലൂടെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു.
സൗബിന്‍ഷാഹിര്‍ 'ആബേല്‍' എന്ന കഥാപാത്രത്തെ പ്രതിനിധീകരിക്കുന്നു.
അതിഥി രവിയാണ് നായിക.
താരപ്പൊലിമക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് ഏറെ അനുയോജ്യമായ അഭിനേതാക്കളെയാണ് ഈ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നു സംവിധായകനായ അനീഷ് ജോസ് പറഞ്ഞു.
നിസ്താര്‍ അഹമ്മദ് സേഠ്, ലെന, ജോണി ആന്റണി, ജോജി മുണ്ടക്കയം (ജോജി ഫെയിം) അലന്‍സിയര്‍, ശ്രീകാന്ത് മുരളി, ഹരിലാല്‍, ഹരീഷ് പെങ്ങന്‍, സീമ ജി. നായര്‍, ആഞ്ജലീനാ ജോയ്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം- അജ്മല്‍ ഹസ് ബുള്ള, ഛായാഗ്രഹണം- രതീഷ് കെ.അയ്യപ്പന്, എഡിറ്റിംഗ്- രതിന് രാധാകൃഷ്ണന്, കലാസംവിധാനം- സഹസ് ബാല, മേക്കപ്പ്- പ്രദീപ് രംഗന്, കോസ്റ്റ്യൂം ഡിസൈന്‍- സിജി തോമസ് നോബള്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സൈഗാള്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഡാര്വിന് തോമസ്.
പ്രൊഡക്ഷന്‍ മാനേജര്‍- സുനില്‍ കൊട്ടാരക്കര, പ്രൊഡക്ഷന്‍ എക്സിക്യട്ടീവ്സ്- മോഹന്‍ രാജ് പയ്യന്നൂര്‍, അനില്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്- നോബിള്‍ ജേക്കബ്ബ്, പ്രോജെക്ട് ഡിസൈനര്‍- ടോമി വര്‍ഗീസ്, പിആര്‍ഒ- വാഴൂര്‍ ജോസ്.
ഫോട്ടോ- സലിഷ് പെരിങ്ങോട്ടുകര.
Online PR - CinemaNewsAgency.Com