CNA
കൊച്ചി:
'ആക്ഷന്‍ ഹീറോ ബിജു' റിലീസായിട്ട് എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഈ വേളയില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞു കൊണ്ടാണ് നിവിന്‍ പോളി ഏറെ ആവേശത്തോടെ തന്റെ സോഷ്യല്‍ മീഡിയയിലൂടെ 'ആക്ഷന്‍ ഹീറോ ബിജു' വിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. നിര്‍മാതാവ് എന്ന നിലയില്‍ നിവിന്‍ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു, 'ആക്ഷന്‍ ഹീറോ ബിജു'. ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
2016 ഫെബ്രുവരി നാലിനായിരുന്നു 'ആക്ഷന്‍ ഹീറോ ബിജു' റിലീസായത്.
പ്രൊഡക്ഷന്‍ കണ്‍ട്രോര്‍- ശ്യാം ലാല്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com