CNA
കൊച്ചി:
സിനിമ, സീരിയല്‍, നാടക നടന് ഖാലിദ് അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് മരണം സംഭവിച്ചത്.
മഴവില്‍ മനോരമയിലെ 'മറിമായം' എന്ന ടെലിവിഷന്‍ പരമ്പരയിലെ 'സുമേഷ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്് ശ്രദ്ധേയനയിരുന്നു. ഒമ്പത് വര്‍ഷമായി ഈ പരമ്പയില്‍ അഭിനയിച്ചു വരുന്നു.
ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ആലപ്പി തിയറ്റഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു.
യുവചലച്ചിത്രകാരന്മാരില്‍ ഏറെ ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത ക്യാമറാമാന് ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന് ഖാലിദ് റഹ്മാന് എന്നിവരുടെ പിതാവാണ്. എന്നാല്‍ ഫോര്‍ട്ടു കൊച്ചിക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വലിയകത്ത് ഖാലിദ് എന്നാല്‍ 'കൊച്ചിന് നാഗേഷ്' ആണ്.
സ്റ്റൈലായി റെക്കോര്‍ഡ് ഡാന്‍സ് ചെയ്യുന്ന ചെറുപ്പക്കാരന് ഫാ. മാത്യു കോതകത്ത് ഇട്ട പേരാണ് അത്.
സൈക്കിള്‍ യജ്ഞം മുതല്‍ നാടകവും സിനിമയും സീരിയലും വരെ പരന്നുകിടന്ന ഒരു ജീവതമാണ് ഖാലിദിന്റെ മരണത്തോടെ അസാനിച്ചത്.