CNA
കൊച്ചി:
പ്രശസ്ത ചലച്ചിത്ര താരം ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി രതീഷ് കെ രാജന് സംവിധാനം ചെയ്യുന്ന 'അടവ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ഡോക്ടര്‍ പോള്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു.
മുഹമ്മദ് നിഷാദ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
എഡിറ്റര്‍- കിരണ്‍ ദാസ്, ക്രിയേറ്റീവ് ഡയറക്ടര്‍- ഷാഹി കബിര്‍.
പി ആര് ഒ- ശബരി.
Online PR - CinemaNewsAgency.Com