സി എന്‍ എ-
കൊച്ചി:
സമകാലീന സമൂഹത്തില്‍ ചര്ച്ചചെയ്യപ്പെടേണ്ടവളരെ പ്രാധാന്യമുള്ള വിഷയത്തിന്റെ കഥ പറയുന്ന 'അടയാളം' എന്ന കൊച്ചു സിനിമ റിലീസ് ചെയ്തു.
L Bug Mediaയുടെ YouTube ചാനലിലാണ് 'അടയാളം' റിലീസ് ചെയ്തത്.
സുന്ദര്‍ പത്മനാഭന് സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ കഥയാണ്. അടയാളത്തിന് തിരക്കഥ എഴുതിയിരിക്കുന്നത ജോയ് ജോണ്‍ ആന്റണിയാണ്.
ഭാര്യക്കും മക്കള്‍ക്കും കുടുംബത്തിനും വേണ്ടി ജീവിച്ചു വാര്‍ദ്ധക്യത്തില്‍ എത്തിയപ്പോള്‍ സഹായത്തിന് ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യന്. ഭാര്യയില്ല മക്കളില്ല കൂട്ടുകാരില്ല മിണ്ടാനോ പറയാനോ ആരുമില്ലാതെ ജീവിതത്തിന്റെ ഏകാന്തതയില്‍ ശൂന്യതയിലേക്ക് നോക്കിയിരിക്കുന്ന അയാള്‍ക്ക് ആഗ്രഹങ്ങളോ മോഹങ്ങളോ സ്വപ്നങ്ങളോ ഒന്നുമില്ല. പോയ ദിനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളും അപ്രത്യക്ഷമായി. ഒടുവില്‍ വാര്‍ധക്യത്തിന്റെ നൊമ്പരങ്ങളുമായി ജീവിതം തേടി ഇറങ്ങിപ്പോകുന്ന ഒരു സാധു മനുഷ്യന്റെ യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് അടയാളത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
85 കാരന്റെ വിചാരങ്ങളും വികാരങ്ങളും ആഗ്രഹങ്ങളുമായി ജീവിക്കുന്ന കഥാപാത്രത്തെ പ്രശസ്ത നാടക നടന് ഞാറയ്ക്കല്‍ ശ്രീനിയും മറ്റൊരു പ്രധാന കഥാപാത്രത്തെ ജോയ് ജോണ്‍ ആന്റണിയും അവതരിപ്പിക്കുന്നു.
ലൈറ്റിംഗ് ബഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സദക്ക് കളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് വരുണ്‍ ഉണ്ണി സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം- പ്രജില്‍ പ്രഭാകര്‍, എഡിറ്റിംഗ്- അജു അജീഷ്, കലാസംവിധാനം- അര്ജുന്, മേക്കപ്പ്- സായ്, കോസ്റ്റ്യുംസ്- നിഷ മോള് ജോയ്.