സി എന്‍ എ-
മുംബൈ:
പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന 'ആദിപുരുഷ്' എന്ന ബഹുഭാഷാചിത്രം 2022 ഓഗസ്റ്റ് 11ന് ചിത്രം റിലീസിനെത്തും.
ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പുറത്തു വിട്ടത്. രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ആദിപുരുഷ് 3D ചിത്രമായാണ് ഒരുക്കുക. ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. ഹിന്ദി, തെലുങ്കു ഭാഷകളിലാണ് 'ആദിപുരുഷ്' ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുകയും മറ്റ് നിരവധി വിദേശ ഭാഷകളില്‍ മൊഴിമാറ്റം നടത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.