CNA
വര്‍ക്കല:
മികച്ച നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള നടന് കൂടിയായ ആലപ്പി അഷറഫ് വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അടിയന്തരാവസ്ഥക്കാലത്തെ
അനുരാഗം'.
ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യച്ചന് വാളക്കുഴി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വര്‍ക്കലയ്ക്കടുത്തുള്ള അകത്തുമുറിയില്‍ ആരംഭിച്ചു.
വര്‍ക്കല എസ്.ആര്. എഡ്യൂക്കേഷന്‍ ചരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് എസ്.ആര്. ഷാജി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയാണ് തുടക്കമിട്ടത്.
പ്രശസ്ത നിര്‍മ്മാതാവും എഴുത്തുകാരനുമായ ജെ.ജെ. കുറ്റിക്കാട് ഫസ്റ്റ് ക്ലാപ്പും നല്കി.
കോണ്‍ഗ്രസ് നേതാവ് പ്രദീപ് കുമാര്‍, ഉള്‍പ്പടെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധിപ്പേരുടെ സാന്നിദ്ധ്യത്തിലാണ് ഈ ചിത്രമാരംഭിച്ചത്.
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ, കായല്‍ത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
ഏറെയും പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്.
ഹാഷിം ഷാ, കൃഷ്ണപ്രഭ, കലാഭവന്‍ റഹ്മാന്, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയന്, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ. കുറ്റിക്കാട്, അമ്പുകാരന്‍, മുന്ന, നിമിഷ, റിയ കാപ്പില്‍, എ. കബീര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രചന, ഗാനങ്ങള്ൃ- ടൈറ്റസ് ആറ്റിങ്ങല്‍, സംഗീതം- അഫ്സല് യൂസഫ്, കെ..ജെ.ആന്റണി, ടി.എസ്.ജയരാജ്.
ആലാപനം- യേശുദാസ്, ശ്രയാ ഘോഷല്‍, നജീബ് അര്‍ഷാദ്, ശ്വേതാ മോഹന്‍.
ഛായാഗ്രഹണം- ബി.ടി. മണി., എഡിറ്റിംഗ്- എല്‍. ഭൂമിനാഥന്‍, കലാസംവിധാനം- സുനില്‍ ശ്രീധരന്, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍,
കോസ്റ്റ്യൂം ഡിസൈന്‍- തമ്പി ആര്യനാട്, ഫിനാന്‍സ് കണ്ട്രോളര്- ദില്ലി ഗോപന്, ലൈന്‍ പ്രൊഡ്യൂസര്‍- എ. കബീര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രതാപന് കല്ലിയൂര്‍.
വര്‍ക്കലയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ഹരി തിരുമല.