CNA
കൊച്ചി:
നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പില്ലര്‍ നമ്പര്‍ 581'. മാഗസിന് മീഡിയ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി.
അഖില അവതരിപ്പിക്കുന്ന ധ്വനി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ റിലീസായത്.
പ്രൊഡ്ക്ഷന്‍ കണ്ട്രോളര് ബാദുഷ, മകള്‍ ഷിഫ ബാദുഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ആനുകാലിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രമാണ് 'പില്ലര്‍ നമ്പര്‍ 581'.
'നാന് പെറ്റ മകന്' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അഖില, തുടര്‍ന്ന് 'പട്ടാഭിരാമന്', 'കണ്ണാടി' എന്നി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
ചിത്രീകരണം പൂര്‍ത്തിയായി പ്രദര്‍ശനത്തിനൊരുങ്ങുന്ന വിനയന് സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട്' മനോജ് പാലോടന്‍ സംവിധാനം ചെയ്ത 'സിഗ്നേച്ചര്‍' എന്നി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അഖില അവതരിപ്പിക്കുന്നു. ഇപ്പോള്‍ 'ഉയിരിന് ഉറവ്' എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നു.
എറണാക്കുളം സ്വദേശിയും ഫാഷന്‍ ഡിസൈനറുമായ അഖില, വീണ്ടും നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. അഖില അഭിനയിച്ച
'പില്ലര്‍ നമ്പര്‍ 581' ആണ് ഉടന്‍ റിലീസാകുന്ന ചിത്രം.
ആദി ഷാന്‍, സക്കീര്‍ ഹുസൈന് എന്നിവരാണ് മറ്റു താരങ്ങള്‍.
ഛായാഗ്രഹണം- ഫിയോസ് ജോയ്, എഡിറ്റര്‍- സിയാദ് റഷീദ്, സംഗീതം- അരുണ്‍ രാജ്, കല- നസീര്‍ ഹമീദ്, മേക്കപ്പ്- അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം- സ്റ്റെല്ല റിയാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സക്കീര്‍ ഹുസൈന്.