CNA
കൊച്ചി:
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള നിരവധി അംഗീകാരങ്ങള്‍ നേടിയ 'അക്കുവിന്റെ പടച്ചോന്' എന്ന സിനിമ സൈന പ്ലേ ഒടിടി പ്ലേറ്റ്ഫോര്മില് റിലീസായി.
സിനിമയുടെ ട്രെയിലര്‍ റിലീസായ 'ജൂണ്‍ 5 പരിസ്ഥിതി ദിനം മുതല്‍ പ്രകൃതി ദിനമായ ജൂലൈ 27' വരെ സ്ക്കൂള് തലത്തില്‍ ഒരു ചിത്രരചന മത്സരം 'അക്കുവിന്റെ പടച്ചോന്' ടീം അംഗങ്ങള്‍ നടത്തുന്നു. ആയതിലേക്ക് കുട്ടികള്‍ സിനിമ കണ്ട് അതില്‍ ഉള്‍കൊണ്ട ഒരു ചിത്രം വരച്ച് ഫോട്ടോ എടുത്ത് 'അക്കുവിന്റെ പടച്ചോന്' എന്ന ഫേസ്ബുക്ക് പേജിലോ, ഇന്‍സ്റ്റാഗ്രാം പേജിലോ ടാഗ് ചെയ്തിടുക. മികച്ച 300 വിദ്യാര്‍ത്ഥികള്‍ക്ക് Lp, Up, High school എന്നിവ തിരിച്ച് 300 VR 3D Box കള്‍ സമ്മാനമായി തരുന്നതാണ്.
വിനായക്, പാര്‍ഥ്വിവ്, ഹൃദ്യ, വിനോദ് കോവൂര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരുകന് മേലേരി തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അക്കുവിന്റെ പടച്ചോന്'.
മാമുക്കോയ, ശിവജി ഗുരുവായൂര്‍, ശ്രീജിത്ത് കൈവേലി, മഞ്ജുഷ വിജീഷ്, അമ്പിളി, പ്രദീപ് ബാലന്, ഷാഹിര്‍ ഷാനവാസ്, ദേവദാസ്, ദാസ് മലപ്പുറം, റസാഖ്, കുമാരി, റഫീക്ക്, ദേവ സൂര്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
വിനായകനന്ദ സിനിമാസ് ഇന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ ജോസ് നിര്‍വ്വഹിക്കുന്നു.
ജയകുമാര്‍ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി എന്നിവര്‍ എഴുതിയ വരികള്‍ക്ക് നടേശങ്കര്, സുരേഷ് പെട്ട, ജോയ് മാധവന് തുടങ്ങിയവര്‍ സംഗീതം പകരുന്നു.
പി ജയചന്ദ്രന്, എടപ്പാള്‍ വിശ്വനാഥന്, പാര്‍ഥ്വിവ് വിശ്വനാഥ് എന്നിവരാണ് ഗായകര്‍.
പശ്ചാത്തല സംഗീതം- ഔസേപ്പച്ചന്, എഡിറ്റിംഗ്- ജോമോന് സിറിയക്, പ്രൊഡക്ഷന്‍ കണ്ട്രോളര്- റാഫി, കല- ഗ്ലാട്ടണ്‍ പീറ്റര്‍, മേക്കപ്പ്- എയര്‍പോര്‍ട്ട് ബാബു, വസ്ത്രാലങ്കാരം- അബ്ബാസ് പാണാവള്ളി, സ്റ്റില്‍സ്- അബിദ് കുറ്റിപ്പുറം, കളറിസ്റ്റ്- അലക്സ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജയേന്ദ്രശര്‍മ, ഫിനാന്‍സ് കണ്ട്രോളര്- ജിജോ കെ ജോയ്, സൗണ്ട് എഫക്ട്സ്- ഷൈജു കോഴിക്കോട്, സൗണ്ട് മിക്സിംഗ്- ജിയോ പയസ്, ഡി ഐ- അലക്സ് വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍- പ്രതാപന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com