CNA
മലയാലപ്പുഴ:
പുതുമുഖങ്ങളായ അജയഘോഷ്, അഞ്ജു കൃഷ്ണ, അപര്‍ണ്ണ മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെ ആര് ജിതിന് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനവും ചെയ്യുന്ന 'ആല്‍ബീസ് ആനി' എന്ന ഷോര്‍ട്ട് മൂവിയുടെ ചിത്രീകരണം മലയാലപ്പുഴ പരിസരപ്രദേശങ്ങളിലായി ചിത്രീകരണം ആരംഭിച്ചു.
ടെന്‍ത്ത് മൂവീസ് ക്രിയേഷന്‍സിന്റെ ബാനറില്‍ സവിത എം ജിതിന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉണ്ണി മടവൂര്‍ നിര്‍വ്വഹിക്കുന്നു.
താന്‍ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യയുടെ ജീവന് രക്ഷിക്കാന്‍ തന്റെ പഴയ കാമുകിക്കെതിരെ പടപൊരുതേണ്ടിവരുന്ന ആല്‍ബി എന്ന ചെറുപ്പക്കാരന്റെ കഥയാണ് 'ആല്‍ബിസ് ആനി' എന്ന് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
മ്യൂസിക് ആന്‍ഡ്, സൗണ്ട് ഡിസൈന്‍- അംജു പുളിക്കന്‍, എഡിറ്റര്‍- മഞ്ചേഷ്, മേക്കപ്പ്- ഫേതോസിയ, അഖില, അസോസിയേറ്റ് ഡയറക്ടര്‍- ദീപു എസ് വിജയന്, അസിസ്റ്റന്റ് ഡയറക്ടര്‍- പത്മേഷ് പി ആര്, സ്റ്റില്‍സ്- ജയമോഹന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com