CNA
തൃശൂര്‍:
മലയാള ചലച്ചിത്ര മേഖലയില്‍ സഹസംവിധായികയായും സഹനടിയായും പ്രവര്‍ത്തിച്ച അംബിക റാവു(58) അന്തരിച്ചു.
കോവിഡ് ബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ(തിങ്കളാഴ്ച) രാത്രി 11.30 ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
'കുംബളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലെ ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ചത് അംബികാ റാവുവായിരുന്നു.
തൃശ്ശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക തകരാറിലായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷക്കാലമായി ചികിത്സയിലായിരുന്നു.
20 വര്‍ഷത്തോളമായി മലയാള സിനിമാ രംഗത്തുള്ള അംബികാ റാവു തികച്ചും യാദൃശ്ചികമായാണ് സിനിമാരംഗത്ത് എത്തിയത്. ഒരു സുഹൃത്തിനു വേണ്ടി 'യാത്ര' എന്ന സീരിയലിന്റെ കണക്കുകള്‍ നോക്കാന്‍ തുടങ്ങിയതാണ് തുടക്കം.
പിന്നീട് ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത 'കൃഷ്ണ ഗോപാലകൃഷ്ണ' എന്ന ചിത്രത്തിലൂടെയായിരുന്നു അംബിക മലയാള സിനിമയിലേക്ക് എത്തുന്നത്. 'മീശ മാധവന്', 'അനുരാഗ കരിക്കിന് വെള്ളം', 'വൈറസ്', 'കുംബളങ്ങി നൈറ്റ്സ്' തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
'തൊമ്മനും മക്കളും', 'സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.
'തൊമ്മനും മക്കളും', 'സോള്‍ട്ട് ആന്‍ഡ് പെപ്പര്‍', 'രാജമാണിക്യം', 'വെള്ളിനക്ഷത്രം' എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായും പ്രവര്‍ത്തിച്ചു.
'ദി കോച്ച്' എന്ന അപരനാമധേയത്തിലാണു അംബിക സെറ്റുകളില്‍ അറിയപ്പെടുന്നത്.
തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം. മക്കള്‍: രാഹുല്‍, സോഹന്‍.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്കാരം നടത്തുക.
Online PR - CinemaNewsAgency.Com