സി എന്‍ എ-
കൊച്ചി:
ന്യൂജന്‍ മനസ്സിനെ മുന്‍കൂട്ടികണ്ടുകൊണ്ട് സംവിധായകന് സോമന് അമ്പാട്ടിന്റെ ചിത്രം പൂര്‍ത്തിയായി 'അഞ്ചില്‍ ഒരാള്‍ തസ്കരന്'.
പാലാ സെന്റ് തോമസ് കോളജിലെ നിധിന എന്ന പെണ്‍കുട്ടിയെ സഹപാഠി അഭിഷേക് കൊലചെയ്ത സംഭവം എല്ലാ മനുഷ്യ സ്നേഹികളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചു. പ്രണയത്തിനും പ്രണയ നൈരാശ്യത്തിനും വികൃതമായ പരിവേഷം നല്കുന്ന സംഭവങ്ങളാണ് നമുക്കിടയില്‍ നടന്നുവരുന്നത്.
അഭ്യസ്തവിദ്യരെന്നും പുരോഗമനവാദികളെന്നും സ്വയം കൊട്ടിഘോഷിക്കുന്ന കേരളീയരുടെ ഇടയില്‍ ഏതാണ്ട് പത്തോളം ഇത്തരം സംഭവങ്ങള്‍ ഈ അടുത്തകാലത്ത് നടന്നുകഴിഞ്ഞു.
ന്യൂജന്‍, പ്രണയം എന്നീ വാക്കുകള്‍ക്ക് പുതിയൊരു പരിവേഷം നല്കി ചെറുപ്പക്കാരില്‍ ഹരമുണ്ടാക്കുന്ന ഒരുകൂട്ടം സാമദ്രോഹികള്‍ നമുക്കിടയിലുണ്ട്. ചില രാഷ്ട്രീയക്കാരും ചില സാമൂഹ്യപ്രവര്‍ത്തകരും മുഖംമൂടി അണിഞ്ഞു ഈ വാക്കുകള്‍ക്ക് പല വ്യാഖ്യാനങ്ങളും നല്കി അവരുടെ മാര്‍ക്കറ്റ് വര്‍ധിപ്പിക്കുന്നു. ഒടുവില്‍ നിരപരാധികളുടെ ജീവനെടുക്കാന്‍ അതൊരു പ്രേരണയായി മാറുന്നു.
ഇത് മുന്‍കൂട്ടി കണ്ടെന്നവണ്ണം സംവിധായകന് സോമന് അമ്പാട്ട് തന്റെ പുതിയ ചിത്രമായ 'അഞ്ചില്‍ ഒരാള്‍ തസ്കരന്' എന്ന ചിത്രത്തില്‍ മന:സ്സാക്ഷിയെ കട്ടുകൊണ്ടു പോകുന്ന ആ തസ്കരന്റെ കഥ പറയുന്നു.
ന്യൂജന്‍ ഭ്രമത്തില്‍ സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുന്ന ചെറുപ്പക്കാരന്റെ പതനം ഒരു തിരിച്ചറിവിന്റെ തലത്തിലേക്ക് കൊണ്ടെത്തിക്കുന്ന പ്രമേയമാണ് ഈ ചിത്രത്തിലേത്.
യുവാക്കളും മാതാപിതാക്കളും തങ്ങളുടെ ജീവിതത്തിന്റെ പാകപ്പിഴകള്‍ മനസ്സിലാക്കി ഇത്തരം ദുഷ്പ്രവണതകളെ ഉന്മൂലനം ചെയ്യാന്‍ മനസ്സുള്ളവരാക്കാന്‍ ഈ ചിത്രം സഹായകമാകും.
ജയശ്രീ സിനിമയുടെ ബാനറില്‍ സോമന് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രം കാണുന്നവരില്‍ ജീവിതത്തിന്റെ മൂല്യനിര്‍ണയം അതിന്റെ യഥാര്‍ഥ രൂപത്തില്‍ നടത്തപ്പെടും. കൊല്ലിനും കൊലപാതകങ്ങള്‍ക്കും ജീവിതത്തില്‍ സ്ഥാനമില്ലെന്ന സത്യം വെളിവാക്കപ്പെടും. നിധിനെപ്പോലെയും അഭിഷേകിനെപ്പോലെയും ഉള്ള കുട്ടികള്‍ ഉണ്ടാകാതിരിക്കട്ടെ.
ജീവിതത്തിന്റെ ശരിയായ അര്‍ഥം ഇതിനെല്ലാം മുകളിലാണെന്ന ബോധം പുതിയ തലമുറയിലെ കുട്ടികള്ക്കുണ്ടാകട്ടെ!
രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, ഹരീഷ് കണാരന്, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ശിവജി ഗുരുവായൂര്‍, തിരു, സുബ്രഹ്മണ്യന് ബോള്‍ഗാട്ടി, സജീദ് പുത്തലത്ത്, അനിയപ്പന്, പ്രശാന്ത് കാഞ്ഞിരമറ്റം, മന്‍രാജ്, അനുറാം, അംജത് മൂസ, ശ്രവണ, അംബിക, നീന കുറുപ്പ്,സാധിക വേണുഗോപാല്‍, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് എന്നിവരോടൊപ്പം സിദ്ധാര്‍ഥ് രാജന് എന്ന പുതുമുഖം നായകനായി അഭിനയിക്കുന്നു.
നിര്‍മ്മാണം- പ്രതാപ് വെങ്കടാചലം, ഉദയശങ്കര്‍. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- എസ്. വെങ്കട്ടരാമന്.
പി.കെ ഗോപി, പി.ടി. ബിനു എന്നിവരുടെ വരികള്‍ക്ക് അജയ് ജോസഫ് സംഗീതം പകരുന്നു.
തിരക്കഥ, സംഭാഷണം- ജയേഷ് മൈനാഗപ്പള്ളി, സ്ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ്- പ്രസാദ് പണിക്കര്‍, ഛായാഗ്രാഹണം- മണികണ്ഠന് പി. എസ്., എഡിറ്റിംഗ്- സന്ദീപ് നന്ദകുമാര്‍, കലാസംവിധാനം- ഷെബീറലി, ചമയം- സജി കൊരട്ടി, വസ്ത്രാലങ്കാര- രാധാകൃഷ്ണന് മങ്ങാട്, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര, ആക്ഷന്‍- വിനോദ് പ്രഭാകര്‍ (സാമ), കൊറിയോഗ്രഫി- സഹീര്‍ അബ്ബാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്- നസീര്‍ കൂത്തുപറമ്പ്, ഡിസൈന്‍- സത്യന്‍സ്, PRO- ഏബ്രഹാംലിങ്കണ്‍, അഞ്ജു അഷറഫ്
.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com