Editor - MM Kamath
ചെന്നൈ:
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രം 'അരണ്‍മനൈ 3' ന്റെ ട്രെയ്ലര് റിലീസായി. 'അരണ്‍മനൈ' എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമാണിത്. ഒക്ടോബര്‍ 14ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
ആര്യ, റാഷി ഖന്ന, സുന്ദര്‍ സി, ആന്‍ഡ്രിയ ജെറാമിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ വിവേക്, യോഗി ബാബു, മനോബാല, വേല രാമമൂര്‍ത്തി, സാക്ഷി അഗര്‍വാള്‍, സമ്പത്ത് എന്നിവരും വേഷമിടുന്നു. പ്രശസ്ത ഹാസ്യ നടന് വിവേകിന്റെ അവസാന ചിത്രങ്ങളില്‍ ഒന്നാണ് 'അരണ്‍മനൈ 3'.
റെഡ് ജയന്റ് മൂവീസ് അവതരിപ്പിക്കുന്ന 'അരണ്‍മനൈ 3'ന്റെ നിര്‍മ്മാണം അവ്നി സിനിമാക്സും ബെന്‍സ് മീഡിയയും ചേര്‍ന്ന് നിവ്വഹിക്കുന്നു.
സുന്ദര്‍ സി കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഭാഷണം ബദ്രിയാണ്. തിരക്കഥ- വെങ്കട്ട് രാഗവന്.
ഛായാഗ്രഹണം- യു കെ സെന്തില്‍ കുമാര്‍, സംഗീതം- സത്യ സി, എഡിറ്റര്‍- ഫെന്നി ഒലിവര്‍, സ്റ്റണ്ടുകള്‍- പീറ്റര്‍ ഹെയ്ന്, തലപതി ദിനേശ്, പ്രദീപ് ദിനേശ്. കലാസംവിധാനം- ഗുരുരാജ് പി, കൊറിയോഗ്രാഫി- ബൃന്ദ, ദിനേശ്.
പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയ 'സാര്‍പട്ടാ പരമ്പരൈ'യ്ക്ക് ശേഷം എത്തുന്ന ആര്യ ചിത്രമാണ് 'അരണ്‍മനൈ 3'.
Online PR - CinemaNewsAgency.Com