എംഎം കമ്മത്ത്
കൊച്ചി:
മഹേഷ് നാരായണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്റെ 'അറിയിപ്പ്' എന്ന ചിത്രം ജൂണ്‍ മാസത്തില്‍ കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും.
'അറിയിപ്പിന്റെ എഡിറ്റിങ്ങും മഹേഷ് നാരായണന് തന്നെയാണ് നിവ്വഹിക്കുന്നത്.
കുഞ്ചാക്കോ ബോബന്, മഹേഷ് നാരായണന്, ഷെബിന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ടേക്ക് ഓഫ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മുവരും ഒന്നിക്കുന്ന ചിത്രമാണിത്.
തന്റെ അമ്മയുടെ പിറന്നാള്‍ ദിനമായ ഇന്ന്, കുഞ്ചാക്കോ ബോബന് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ' ആയിരുന്നു ഉദയ പിക്ചേഴ്സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന് നിര്‍മ്മിച്ച ആദ്യ ചിത്രം.