സി എന്‍ എ-
കൊച്ചി:
അച്ഛനായ സന്തോഷം പങ്കുവച്ച് മലയാളത്തിലെ യുവനടന് അര്ജുന് അശോകന്. 'ഞങ്ങളുടെ രാജകുമാരി' എന്ന് കുറിച്ച് മകളെ കൈയിലെടുത്തിരിക്കുന്ന ചിത്രം പങ്കുവച്ചാണ് അര്ജുന് സന്തോഷം അറിയിച്ചത്.
ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലൂടെയുമാണ് താരം ഈ വാര്‍ത്ത പുറത്തുവിട്ടത്.
2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം നടന്നത്. ഒന്‍പത് വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയകാലത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
2012ല്‍ അദ്ദേഹം 'ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി. അഞ്ച് വര്‍ഷത്തിന് ശേഷം 2017 ല്‍ നടന് സൗബിന് ഷാഹിര്‍ സംവിധാനം ചെയ്ത 'പറവ' എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷം ചെയ്തത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അര്ജുന് 'ബിടെക്ക്', 'വരത്തന്','മന്ദാരം', 'ഉണ്ട', 'അമ്പിളി', 'സ്റ്റാന്‍ഡ് അപ്പ്', 'ട്രാന്‍സ്' തുടങ്ങി ഒരുപിടി വിജയചിത്രങ്ങളില്‍ അര്ജുന് ഇതിനകം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
രാജീവ് രവിയുടെ 'തുറമുഖം', ടിനു പാപ്പച്ചന്റെ 'അജഗജാന്തരം', 'നാന്‍സി റാണി' എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്.