CNA
കൊച്ചി:
അമിത് ചക്കാലക്കല്‍, സുഹാസിനി കുമരന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന 'അസ്ത്രാ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.
കലാഭവന്‍ ഷാജോണ്‍, സന്തോഷ് കീഴാറ്റൂര്‍, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി, സുധീര്‍ കരമന, അബുസലിം, ജയകൃഷ്ണന്, രേണു സൗന്ദര്, മേഘനാഥന്, ചെമ്പില്‍ അശോകന്, പുതുമുഖ താരം ജിജു രാജ്, അഖില്‍ ജയരാജ്, ശിവാജി ഗണേശിന്റെ ചെറുമകന് ദുഷ്യന്ത്, വന്നി, നീനാക്കുറുപ്പ്, സന്ധ്യാ മനോജ്, വര്‍ണ്ണിക,
പരസ്പരം പ്രദീപ്, സനല്‍ കല്ലാട്ട് തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മണി പെരുമാള്‍ നിര്‍വഹിക്കുന്നു. ബി കെ ഹരിനാരായണന്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം പകരുന്നു.
വിനു കെ. മോഹന്‍, ജിജുരാജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. പശ്ചാത്തലസംഗീതം- റോണി റാഫേല്‍, എഡിറ്റിംഗ്- അഖിലേഷ് മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജന് ഫിലിപ്പ്, കല- ശ്യാംജിത്ത് രവി, ചമയം- രഞ്ജിത്ത് അമ്പാടി, വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ഷിബി
ശിവദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്, ആക്ഷന്‍- മാഫിയ ശശി, ഫിനാന്‍സ് കണ്ട്രോളര്- കെ എന്‍ സുരേഷ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- റഫീഖ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com