അഞ്ജു അഷറഫ്-
കൊച്ചി:
ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'അവനോവിലോന'. യുവ സംവിധായകരായ ഷെറി, ടി. ദീപേഷ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന സിനിമയില്‍ സന്തോഷ് കീഴാറ്റൂര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആശയത്തിലും അവതരണത്തിലും മാത്രമല്ല സിനിമയുടെ പേരില്‍ പോലും പുതുമ പുലര്‍ത്തുന്ന 'അവനോവിലോന'യുടെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ കുലദേവതയാണ് ഗ്രീക്ക് ദേവതയായ 'അവനോവിലോന'. ഈ ദേവതയുടെ പേരാണ് സിനിമക്ക് നല്‍കിയിരിക്കുന്നത്. കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമുള്ള 20ഓളം ട്രാന്‍സ്ജെന്‍ഡര്‍മാര്‍ സന്തോഷ് കീഴാറ്റൂരിനൊപ്പം സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മണികണ്ഠന് ചുങ്കത്തറ, വസ്ത്രാലങ്കാരം ഒരുക്കുന്ന റിയ ഇഷ, അസിസ്റ്റന്റ് ഡയറക്ടര്‍ വര്‍ഷ ജിത്തു ഇവരെല്ലാം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്.
'അവനോവിലോന' എന്ന കഥയിലെ കേന്ദ്രകഥാപാത്രം എഡ്ഢി എന്ന ട്രാന്‍സ് ജെന്‍ഡറാണ്. നാട്ടിലെ ഒരു സുവിശേഷകന്റെ മകനായ എഡ്ഢി നാടു വിട്ടു പോവുകയും കുറച്ചുകാലം കഴിഞ്ഞ് അയാള്‍ തിരിച്ചു വരുന്നതും അതിനുശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. എഡ്ഢി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന് സന്തോഷ് കീഴാറ്റൂര്‍ ആണ്. ആത്മിയ രാജന് ആണ് നായിക. പയ്യന്നൂരിലെ പഴയകാല നാടക നടന് കെ സി കൃഷ്ണന്, റിയാസ് കെ എം ആര്, കോക്കാട് നാരായണന്, ഒ.മോഹനന്, മിനിരാജന്‍, എ.വി. സരസ്വതി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
സംവിധായകരും ദേശീയ പുരസ്കാര ജേതാക്കളുമായ ഷെറിയും ടി.ദീപേഷും... ഇവരില്‍ ഷെറിയുടെ കഥയാണ് 'അവനോവിലോന'.
'ആദിമധ്യാന്തം' എന്ന ചിത്രത്തിലൂടെ യാണ് ഷെറി ദേശീയ പുരസ്ക്കാരം നേടിയത്. 'ടൈപ്പ്റൈറ്റര്‍' എന്ന സിനിമയാണ് ദീപേഷിനെ ദേശീയ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
സന്തോഷ് കീഴാറ്റൂര്‍ പ്രൊഡക്ഷന്‍സ്, നിവ് പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍ സന്തോഷ് കീഴാറ്റൂരും ശ്രീമതി അനിലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'അവനോവിലോന'യുടെ ചായാഗ്രഹണം ജലീല്‍ ബാദുഷ നിര്‍വഹിക്കുന്നു.
പശ്ചാത്തല സംഗീതമൊരുക്കുന്നത് ഗോപി സുന്ദര്‍ ആണ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം സുനീഷ് വടക്കുമ്പാട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നമ്പ്യാര്‍ എന്നിവരാണ് അണിയറയിലെ മറ്റു പ്രധാനികള്‍.