CNA
കൊച്ചി:
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്‍ഡോ-അറബിക് ചിത്രമായ 'ആയിഷ'യിലെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി.
പുതിയ ഭാവത്തിലും വേഷപ്പകര്ച്ചയിലും രാധിക അവതരിപ്പിക്കുന്ന 'നിഷ' എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററാണ് റിലീസായത്.
'ആയിഷ'യിലെ ഏറ്റവും സംതൃപ്തി നല്കിയ കാസ്റ്റിംഗുകളില്‍ ഒന്നായിരുന്നു രാധികയുടേത്. കുറച്ച് കാലം അഭിനയത്തില്‍ നിന്ന് വിട്ട് നില്ക്കുന്നത്കൊണ്ട് 'ആയിഷ'യിലേക്ക് വരുമോ എന്നൊരു സംശയം ഉണ്ടായിരുന്നുവെങ്കിലും കഥ കേട്ടപ്പോള്‍ തന്നെ സന്തോഷത്തോടെ 'നിഷ' ആകാന്‍ രാധിക എത്തി.
'ക്ലാസ്മേറ്റ്സ്' എന്ന ഒരൊറ്റ ചിത്രം മതി മലയാളികള്‍ക്ക് രാധികയെന്ന നടിയെ ഓര്‍ക്കാന്‍. ഖല്‍ബിലെ വെണ്ണിലാവുമായ് കാമുകന്മാരുടെ ഹൃദയം കവര്‍ന്ന റസിയ്ക്ക് ശേഷം രാധികയുടെ ഏറ്റവും വ്യത്യസ്തമായ വേഷമായ്രിക്കും 'നിഷ'.
ജനുവരി ഇരുപതിന് മാജിക് ഫ്രെയിംസ് 'ആയിഷ' പ്രദര്‍ശനത്തിനെത്തിക്കുന്നു.
അറബിക്, മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്.
ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് 'ആയിഷ' ചിത്രീകരിച്ചിട്ടുള്ളത്.
അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെ സിനിമ റിലീസ് ആകുന്നതും ആദ്യമായാണ്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്.
ബി.കെ. ഹരിനാരായണന്, സുഹൈല്‍ കോയ എന്നിവര്‍ എഴുതിയ വരികള്‍ക്ക് എം. ജയചന്ദ്രന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.
ഈ ചിത്രത്തില്‍ ഇന്ത്യന്‍, അറബി പിന്നണി ഗായകര്‍ ആണ് പാടിയിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നതു. ആഷിഫ് കക്കോടിയാണ് രചന.
മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്നു. ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രന് എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍.
ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. , ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍- രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ.,
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com