MM Kamath
കൊച്ചി:
'ബാച്ചിലേഴ്സ്' സസ്പെന്‍സ് ത്രില്ലര്‍ സിനിമയുടെ ട്രെയിലര്‍ റിലീസായി.
യുവാക്കളുടെ ഇടയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിവെക്തമാക്കുന്ന ചിത്രമാണിത്.
ബന്ധങ്ങള്‍ മറന്നുള്ള അരുതായ്മയില്‍ ആസ്വാദന കണ്ടെത്തുന്ന രീതി. ഇതിന്റെ നേര്‍കാഴ്ച്ചയാണ് 'ബാച്ചിലേഴ്സ്' എന്ന സിനിമ പറയുന്നത്.
തിങ്ക് ബീയോണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം, 'പെട്ടിലാംബട്ര' എന്ന ചിത്രത്തിനു ശേഷം എ. പി ശ്യാം ലെനിന് സംവിധാനം ചെയ്യുന്നു.
മധു മാടശ്ശേരി ക്യാമറ കൈകാര്യം ചെയ്യുന്നു. 'പെട്ടിളംബട്ര', 'കൈതോല ചാത്തന്' എന്നി ചിത്രങ്ങളില്‍ നായകനായ ലെവിന്‍ സൈമണ്‍ ആണ് 'ബാച്ചിലേഴ്സിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാദിക വേണുഗോപാലാണ് നായിക.
ശ്യാം ശീതള്‍, സായികുമാര്‍ സുദേവ്, ജിജു ഗോപിനാഥ്, മധു മാടശ്ശേരി, ലക്ഷ്മി അച്ചു തുടങ്ങിയവരും അഭിനയിക്കുന്നു.
ജെസിന് ജോര്‍ജ് സംഗീതവും അഖില്‍ എലിയാസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. പി ആര് ഒ- എം കെ ഷെജിന്‍ ആലപ്പുഴ.
കലാസംവിധാനം- അനിരൂപ് മണലില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശാലിന്‍ബോള്‍ഗാട്ടി & സുജിത് ദേവന് കുറിത്തോട്, പ്രൊഡക്ഷന്‍ ഡിസൈനര്‍-. ജിജു ഗോപിനാഥ്, നിര്‍മ്മാതാക്കള്‍- സുദേഷ് അണ്ടിക്കോട്, വിഷ്ണു മായ, ഷാജി സുരേഷ്, മധു മാടശ്ശേരി, ശ്യാം ലെനിന്.
ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം റിലീസിനൊരുങ്ങുന്നു.