CNA
കൊച്ചി:
സമീര്‍ അഹമ്മദ് ഖാന്റെ മകന് സെയ്ദ് ഖാന് സോണല്‍ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീര്‍ത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ സിനിമയായ 'ബനാറസി'ന്റെ റിലീസായ ആദ്യത്തെ വീഡിയോ ഗാനം ശ്രദ്ധേയമായി.
ബാംഗ്ലൂര്‍ ജെ ടി വേര്‍ഡ് മാളില്‍ വെച്ച് നടന്ന വീഡിയോ ഗാനം റിലീസ് ചടങ്ങില്‍ സായിദ് ഖാന്, സോണല്‍ മൊണ്ടേറോ, ജയതീര്‍ത്ഥ, അഭിഷേക് അംബരീഷ്, തിലകരാജ്, ലാഹിരി വേലു, യശസ്, സുജോയ്, വിനോദ് പ്രഭാകര്‍, സുധാകരന് റാവു തുടങ്ങിയ പങ്കെടുത്ത് സംസാരിച്ചു.
ആദി എഴുതിയ വരികള്‍ക്ക് അജനീഷ് സംഗീതം പകരുന്ന് 'ഹൃദയം' എന്ന ചിത്രത്തിലൂടെ ജനപ്രിയനായ സംഗീത സംവിധായകന് ഹിഷാം അബ്ദുള്‍ വഹാബ്
ആലപിച്ച 'മായാ ഗംഗേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്.
സമീര്‍ അഹമ്മദ് ഖാന്റെ മകന് സായിദ് ഖാന്റെ ആദ്യ ചിത്രമാണ് 'ബനാറസ്'. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ബനാറസ് രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കുമെന്നാണ് അറിയുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷന്‍ പോസ്റ്ററിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍സിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂര്‍ത്തി ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അജനീഷ് ലോക്നാഥാണ്.
എഡിറ്റര്‍- കെ എം പ്രകാശ്, പി ആര് ഒ- എ എസ് ദിനേശ്, ശബരി.
Online PR - CinemaNewsAgency.Com