CNA
കൊച്ചി:
സായിദ് ഖാന്, സൊണാല്‍ മൊണ്ടെറോ എന്നിവരെ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന, നവംബര്‍ നാലിന് പാന്‍ ഇന്ത്യ റിലീസ് ചെയ്യുന്ന 'ബനാറസ്' കേരളത്തില്‍ മുളകുപാടം റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
ബനാറസ് ഒരു നിഗൂഢമായ പ്രണയകഥയാണ്, കൗതുകകരമായ പ്രമോഷണല്‍ ഉള്ളടക്കം കൊണ്ട് ഈ ചിത്രം ഇതിനകം തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി കഴിഞ്ഞു.
മോഷന്‍ പോസ്റ്ററും ആദ്യ രണ്ട് ഗാനങ്ങളും പുറത്തിറക്കിയിരുന്നു.
ഗായകന് ജാസി ഗിഫ്റ്റിന്റെ ശബ്ദം പാര്‍ട്ടി മൂഡിനെ മനോഹരമാക്കുമ്പോള്‍ നടന് സായിദ് ഖാന്റെ നൃത്തച്ചുവടുകള്‍ കാണികളെ ആവേശഭരിതമാക്കുന്നു.
ജയതീര്‍ഥ സംവിധാനം ചെയ്യുന്ന 'ബനാറസ്' മലയാളം തെലുങ്ക് തമിഴ് കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും.
നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍സിലൂടെ തിലക് രാജ് ബല്ലാല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അദ്വൈത ഗുരുമൂര്‍ത്തി നിര്‍വ്വഹിക്കുന്നു.
സംഗീതം- ബി അജനീഷ് ലോകനാഥ്, എഡിറ്റര്‍- കെ എം പ്രകാശ്, പി ആര് ഒ- എ എസ് ദിനേശ്, ശബരി.
Online PR - CinemaNewsAgency.Com