CNA
കൊച്ചി:
സായിദ് ഖാന്, സൊണാല്‍ മൊണ്ടെറോ എന്നിവരെ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന, നവംബര്‍ നാലിന് പാന്‍ ഇന്ത്യ റിലീസ് ചെയ്യുന്ന 'ബനാറസ്' എന്ന ചിത്രത്തിലെ പുതിയ പാര്‍ട്ടി ഗാനം ട്രോള്‍ ടൈറ്റില്‍ റിലീസായി.
ആദില്‍, അഖില്‍ എം ബോസ് എന്നിവരുടെ വരികള്‍ക്ക് അജിനേഷ് ലോക്നാഥ് സംഗീതം പകര്‍ന്ന് ജാസി ഗിഫ്റ്റ് ആലപിച്ച 'എല്ലാം ട്രോളാ...' എന്ന പാര്‍ട്ടി ഗാനമാണ് റീലീസായത്.
'ബനാറസ്' ഒരു നിഗൂഢമായ പ്രണയകഥയാണ്, കൗതുകകരമായ പ്രമോഷണല്‍ ഉള്ളടക്കം കൊണ്ട് ഈ ചിത്രം ഇതിനകം തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി കഴിഞ്ഞു.
മോഷന്‍ പോസ്റ്ററും ആദ്യ രണ്ട് ഗാനങ്ങളും പുറത്തിറക്കിയതിന് ശേഷം, ലഹരി യൂട്യൂബ് ചാനലിലൂടെ ട്രോള്‍ പാര്‍ട്ടി ഗാനം പുറത്തിറക്കി.
ഗായകന് ജാസി ഗിഫ്റ്റിന്റെ ശബ്ദം പാര്‍ട്ടി മൂഡിനെ മനോഹരമാക്കുമ്പോള്‍ നടന് സായിദ് ഖാന്റെ നൃത്തച്ചുവടുകള്‍ കാണികളെ ആവേശഭരിതമാക്കുന്നു.
വന്‍ ജനക്കൂട്ടത്തോടൊപ്പം ബാങ്കോക്കില്‍ ചിത്രീകരിച്ച ഈ ഗാനം യുവത്വവും വിനോദവും സമ്മാനിക്കുന്ന ഒരു യഥാര്‍ത്ഥ പാര്‍ട്ടി ഗാനമാണ്.
ജയതീര്‍ഥ സംവിധാനം ചെയ്യുന്ന 'ബനാറസ്' മലയാളം തെലുങ്ക് തമിഴ് കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും.
നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍സിലൂടെ തിലക് രാജ് ബല്ലാല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അദ്വൈത ഗുരുമൂര്‍ത്തി നിര്‍വ്വഹിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്, ശബരി.
Online PR - CinemaNewsAgency.Com