CNA
കൊച്ചി:
സമീര്‍ അഹമ്മദ് ഖാന്റെ മകന് സെയ്ദ് ഖാന് - സോണല്‍ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീര്‍ത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ സിനിമയായ 'ബനാറസ്'
നവംബര്‍ നാലിന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നു.
അഖില്‍ എം ബോസ് എഴുതിയ വരികള്‍ക്ക് അജനീഷ് സംഗീതം പകരുന്ന് ഭദ്ര, റജില്‍ എന്നിവര്‍ ആലപിച്ച 'പെണ്ണായി പിറവിയേകാതെ,ഇരുമിഴികള്‍ നിറയാതെ...' എന്നാരംഭിക്കുന്ന 'ബനാറസി'ലെ
ഗാനം വൈറായി.
സമീര്‍ അഹമ്മദ് ഖാന്റെ മകന് സായിദ് ഖാന്റെ ആദ്യ ചിത്രമാണ് 'ബനാറസ്'. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത.
മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യുന്ന 'ബനാറസ്' രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കുമെന്നാണ് അറിയുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷന്‍ പോസ്റ്ററിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍സിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂര്‍ത്തി ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ ചിത്രത്തിന് അജനീഷ് ലോക്നാഥ് സംഗീതം പകരുന്നു.
എഡിറ്റര്‍-കെ എം പ്രകാശ്, പി ആര് ഒ-എ എസ് ദിനേശ്, ശബരി.
Online PR - CinemaNewsAgency.Com